‘പ്രളയം മനുഷ്യനിര്‍മിതം, തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടി’; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ മാത്യു കുഴല്‍നാടന്‍

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്നും ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നും ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ മാത്യു കുഴല്‍നാടന്റെ ആരോപണം. കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയില്‍ മുന്‍മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെയും ആരോപണമുണ്ട്.

തോട്ടപ്പള്ളി സ്പില്‍വേ ഒരു മാസം മുന്‍പേ തുറക്കേണ്ടിയിരുന്നതാണെന്നും എന്തുകൊണ്ട് തുറന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ അനുമതി കൊടുത്തില്ല . അത് തുറന്നാല്‍ അതിന്റെ താഴെയുള്ള കാര്യമണല്‍ ഒലിച്ചു പോകും. ആ മണല്‍ കരാര്‍ എടുത്തത് മേരി മാതാ എന്ന കരാര്‍ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാര്‍ നല്‍കിയത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വില്‍ക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. കോടികളുടെ ഇടപാടാണ് നടന്നതെന്നും ആരും പുണ്യാളന്‍ ചമയേണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മണിയാറില്‍ നിന്ന് വൈദ്യതി കരാര്‍ എടുത്തത് സ്വകാര്യ കമ്പനിയാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് വേണ്ടി അണക്കെട്ടില്‍ വെള്ളം നിറക്കാന്‍ ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കി. ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സൂയിസൈഡ് വാല്‍വ് തുറന്നു. ഇതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പ്രളയത്തിന് കാരണം. വൈദ്യുതി കരാറെടുത്ത കാര്‍ബുറാണ്ടം എന്ന കമ്പനിക്ക് 8 കോടി കിട്ടിയെന്നും മാത്യു ആരോപിച്ചു.

Related Posts

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’
  • April 11, 2026

തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണ മോഷണത്തില്‍ പൊലീസിന് നിര്‍ണായക സൂചനകള്‍. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം. അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിരം അതിഥികളുടെയും മൊഴിയെടുത്തു. കൊട്ടാര അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിര അതിഥികളുടെയും മൊഴി രേഖപ്പെടുത്തി. മോഷണം നടന്നതായി കണക്കാക്കുന്ന…

Continue reading
ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍
  • April 11, 2026

യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് കെഎന്‍എ ഖാദര്‍ ട്വന്റിഫോറിനോട്. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനവും ലീഗ് ആവശ്യപ്പെടില്ല. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന ഒന്നും ഈ ഘട്ടത്തില്‍ ലീഗ് ചെയ്യില്ലെന്നും കെഎന്‍എ ഖാദര്‍ ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്

‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്