മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍; ഹൈക്കമാന്‍ഡിനെ തീരുമാനം അറിയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ എംപി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലും മത്സരിക്കണം എന്ന നിലപാട് അറിയിക്കും. ഡല്‍ഹി യാത്രയ്ക്ക് മുമ്പ് കെ സുധാകരനുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു.

എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. ഇതുപ്രകാരം കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ലെന്നാണ് വിവരം.

എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ സുധാകരന്‍ എത്തുന്നുവെന്നാണ് ഫ്ളക്സില്‍ പറയുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ളക്സിലുണ്ട്.

ഇന്ന് രാവിലെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം നേതാക്കള്‍ ഡല്‍ഹിയിലെത്തി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Posts

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍
  • March 17, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ കെട്ടിടത്തില്‍ നിന്ന് മാറ്റി. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ യൂണിറ്റില്‍ നിന്നാണ് തീ പിടിച്ചത്. തീ പടരാതിരിക്കാന്‍…

Continue reading
‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
  • March 17, 2026

ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ ട്വന്റിഫോറിനോട്. തൃക്കാക്കര കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആര്‍ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാനും തയ്യാറായെന്നും അഖില്‍മാരാര്‍ പറഞ്ഞു. തൃക്കാക്കരയാണ് ഇപ്പോള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍

‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

‘മൂന്ന് ടേമും മത്സരിച്ചതിന് ശേഷം നാലാം ടേമില്‍ ഭാര്യയെ മത്സരിപ്പിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്?’; വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍

‘മൂന്ന് ടേമും മത്സരിച്ചതിന് ശേഷം നാലാം ടേമില്‍ ഭാര്യയെ മത്സരിപ്പിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്?’; വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം

ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം; ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗം

ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം; ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗം