സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

സന്ദീപ് വാര്യർ തൃക്കരിപ്പൂരിലേക്ക്. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ യു ഡി എഫ് സ്ഥാനാർഥിയായേക്കും. ഉദുമയിൽ ബി പി പ്രദീപ് കുമാർ മത്സരിക്കും. പ്രഖ്യാപനം ഇന്ന് വൈകിട്ട്. രണ്ട് പേരെയും പിന്തുണച്ചത് ഷാഫി പറമ്പിൽ എംപി.

അതേസമയം സന്ദീപ് വാര്യരെ പിന്തുണയ്ക്കില്ലെന്ന് കാസർഗോട്ടെ കോൺഗ്രസ് നേതാക്കൾ. കാസർഗോഡ് ഡി സി സിയിൽ പൊട്ടിത്തെറി. നാളെ ഡിസിസിയിൽ അടിയന്തരയോഗം ചേരും. ബാലകൃഷ്ണൻ പെരിയയ്ക്കും അതൃപ്‌തിയുണ്ട്.

അതേസമയം തവനൂരിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ് ഉയർന്നിരുന്നു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്സിലുള്ളത്.

ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിൽ ഉള്ളത്. ഇവരിൽ ആര് എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ തീരുമാനമാകും മുൻപാണ് മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Related Posts

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്
  • March 18, 2026

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു…

Continue reading
മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും
  • March 18, 2026

സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിനാ റഷീദുമാണ് വിയോജിപ്പ് പരസ്യമാക്കിയത്. ആരും പാർട്ടി വിടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. മികച്ച പട്ടികയെന്ന് മുസ്ലിം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്