‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS

തുടർഭരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ.ബി അശോക് IAS. തുടർ ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കും. തുടർ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നു. കേരള ശബ്ദം ലേഖനത്തിലാണ് ബി.അശോകിന്റെ വിമർശനം. സുതാര്യമായ ജനാധിപത്യത്തിന് വോട്ടർമാർ ജാഗ്രത കാണിക്കണം. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവും ലേഖനത്തിൽ വ്യക്തമാക്കുന്നു.

സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക എന്ന തലക്കെട്ടോടുകൂടിയാണ് ലേഖനം ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം. മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്യുന്ന വിധം ഇതെല്ലം പറഞ്ഞുകൊണ്ടാണ് ഫാസിസം കടന്നുവരുന്ന വഴികളെ പറ്റി അദ്ദേഹം വിമർശിച്ചത്.

എം ടി വാസുദേവൻ നായർ പണ്ട് നടത്തിയ വിമർശനങ്ങൾ കവി സച്ചിതാനന്ദന്റെ തുറന്നെഴുത്തുകൾ ലേഖനത്തിൽ പരാമര്ശിക്കകുന്നു. ഫാസിസ്റ്റ് മനോഭാവം വോട്ടർമാർ ചെറുത്താൽ മാത്രമേ ജനാധിപത്യ സംസ്‌കാരം സംസ്ഥാനത്ത് വേരുറപ്പിക്കൂ. വികസനം എല്ലാവർക്കും ലഭ്യമാക്കാൻ സുതാര്യമായ ഭരണകൂടം ആവശ്യമാണ് തുടങ്ങിയവയാണ് ലേഖനത്തിൽ അദ്ദേഹം പരാമർശിക്കുന്നത്.

ആഭ്യന്തരവകുപ്പിനെതിരെയും ലേഖനത്തിൽ രൂക്ഷ വിമർശനമുണ്ട്. എം ടി വാസുദേവൻ നായർ നൽകിയ മുന്നറിയിപ്പും സച്ചിദാനന്ദൻ വളച്ചുകെട്ടില്ലാതെ പറഞ്ഞതും തുടർച്ചയായ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും വരുത്തുന്ന ഫാസിസ്റ്റ് മനോഭാവത്തെ പറ്റിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ലേഖനത്തിന്‍റെ അവസാനത്തിൽ അശോക് പറയുന്നുണ്ട്.. നിലവിൽ സൈനിക ക്ഷേമവകുപ്പിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി. അശോക്.

Related Posts

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു
  • March 27, 2026

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.പാണക്കാട് എത്തി സാദിഖലി തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മതേതരത്വവും മനുഷ്യത്വവും പ്രവര്‍ത്തിയില്‍ കൊണ്ട് നടക്കുന്നവരാണ് മുസ്ലിം ലീഗുകാര്‍ എന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചു. ഇടതുപക്ഷത്തിനും സംഘപരിവാറിനും എതിരെ വിമര്‍ശനമുയര്‍ത്തിയാണ് ഞരളത്ത് ഹരിഗോവിന്ദന്‍…

Continue reading
കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍
  • March 27, 2026

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ് ട്വന്റിഫോറിലൂടെ പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്. ട്വന്റിഫോറിന്റെ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ജെന്‍-സി മാനിഫെസ്റ്റോയിലായിരുന്നു കഴിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS

‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS

‘SDPI പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യില്ല, പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലം’; കെ എം അഷ്‌റഫ്‌

‘SDPI പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യില്ല, പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലം’; കെ എം അഷ്‌റഫ്‌