എഫ്ബി പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്; ‘ചില കണ്‍ഫ്യൂഷന്‍സ് വന്നപ്പോഴാണ് പിന്‍വലിച്ചത്, ഇപ്പോള്‍ പോസ്റ്റ് വീണ്ടുമിട്ടു’

കോന്നിയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് താന്‍ നേതൃത്വത്തോട് സീറ്റ് ചോദിച്ചതെന്ന് അടൂര്‍ പ്രകാശ് എംപി. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് വിശദീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ എല്ലാവരും തയ്യാറായെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ വൈകിയിട്ടില്ല. ഒരു ദേശീയ പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. സിപിഐഎം പോലുള്ള പാര്‍ട്ടികള്‍ക്ക് ഇവിടെ നിന്ന് തന്നെ തീരുമാനങ്ങളെടുക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ആരും മനപൂര്‍വം വൈകിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ പ്രചാരണം സംബന്ധിച്ച് ആദ്യം ഫേസ്ബുക്കിലിട്ട് പോസ്റ്റ് വലിച്ചതിനെ സംബന്ധിച്ച വിവാദത്തിലും അടൂര്‍ പ്രകാശ് മറുപടി പറഞ്ഞു. ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായതിനാലാണ് പോസ്റ്റ് പിന്‍വലിച്ചത്. ഇപ്പോള്‍ അത് വീണ്ടും ഇട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കും. നൂറിലേറെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചത്. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പാവം സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു. താനും കെ സി വേണുഗോപാലും അടിച്ചുപിരിഞ്ഞുവെന്ന വാര്‍ത്ത തങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് ചിരിച്ചെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Posts

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി
  • March 20, 2026

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു. UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ…

Continue reading
‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി
  • March 20, 2026

ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് KSU ആരോപണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം നടത്തി. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി

‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും

ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ