‘വിരട്ടാന്‍ നോക്കണ്ട; വിരട്ടലിലൊന്നും പിന്നോട്ട് പോകുന്നവരല്ല ഇടതുപക്ഷം’; വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമെന്ന് അദ്ദേഹം പറഞ്ഞു.(Youth Congress protest against Veena George)

അങ്ങനെയൊന്നും ഒരു ജനാധിപത്യ വിരുദ്ധ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാനൊന്നും നോക്കണ്ട. അങ്ങനെയുള്ള വിരട്ടലിലൊന്നും പിറകോട്ട് പോകുന്നവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മന്ത്രിമാരും. ആരോഗ്യരംഗത്ത് പ്രശ്‌നമുണ്ടെങ്കില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാം. ഒന്നും നടക്കുന്നില്ല എന്ന് പുകമറ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഈ വിരട്ടല്‍ സമരം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത് – അദ്ദേഹം പറഞ്ഞു.

അതിരൂക്ഷമായ പ്രതിഷേധമാണ് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെയുണ്ടായത്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇരച്ചുകയറി റീത്ത് വെച്ചു. പത്തനംതിട്ടയില്‍ വിവധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി പങ്കെടുത്ത സംഘാടക സമിതി യോഗം കോണ്‍ഗ്രസ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. വസതിയിലേക്ക് ഇരച്ചു കയറി റീത്ത് വച്ച സംഭവത്തെ മന്ത്രി വീണാ ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ന് രാവിലെയായിരുന്നു പൊലിസിനെ ഞെട്ടിച്ച് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചെത്തി പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ തടയാന്‍ മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസിനെ തളളിമാറ്റി ഗേറ്റ് തളളിത്തുറന്ന് സമരക്കാര്‍ മന്ത്രിയുടെ വീട്ടിലെ വാതില്‍പ്പടിയില്‍ റീത്ത് വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. സമരക്കാരെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Related Posts

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്
  • April 10, 2026

സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട്‌ 39 ഡിഗ്രി വരെയും. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപെടുത്തി. സാധാരണയേക്കാൾ രണ്ട് മുതൽ…

Continue reading
‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ
  • April 10, 2026

ഇടത് സർക്കാരിന് തുടർഭരണം ഉറപ്പെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എലത്തൂരിൽ വൻ ഭൂരിപക്ഷം നേടും. എലത്തൂരിൽ തനിക്കെതിരെ അപരനെ നിർത്തിയത് എൻഡിഎയും യുഡിഎഫുമാണ്. എലത്തൂരിൽ താൻ വിജയിക്കും. എന്നാൽ ഭൂരിപക്ഷത്തിൽ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരും.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ

‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും

‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ

‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ

ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ