‘മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കൽ അല്ല എന്റെ ജോലി, UDF അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റം ഉണ്ടാകും’; വി ഡി സതീശൻ

കേരളത്തിൽ ആരോഗ്യ മേഖലയിലെ സിസ്റ്റം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുആരോഗ്യ മേഖല സംരക്ഷിക്കപ്പെടണം. UDF അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റം ഉണ്ടാകും. മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയുന്നത് അല്ല തന്റെ ജോലി. മന്ത്രിമാരുടെ വീട്ടിലേക്ക് കയറിയുള്ള സമരത്തോട് യോജിപ്പില്ല. തന്റെ ഔദ്യോഗിക വസതിയിലേക്കും, പറവൂരിലെ വീട്ടിലേക്കു DYFI പ്രതിഷേധം നടത്തി. എന്നാൽ കേസ് എടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയെന്നും വി ഡി സതീശൻ വിമർശിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് SIT വ്യക്തമാക്കണം. തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് കോടതി പറഞ്ഞത്. അറസ്റ്റിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. സർക്കാരിന് എതിരായ ആരോപണം വഴി തിരിച്ച് വിടാനാണ് ശ്രമിച്ചത്. തന്ത്രി ജയിലിൽ കിടന്നതിൽ അന്വേഷണം വേണം. തന്ത്രി എന്ത് കുറ്റം ചെയ്തു എന്ന് SIT പറയണം. ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

ഔദ്യോ​ഗിക വസതിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ വി ഡി സതീശന്റെ നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചിരുന്നു. എന്തിനാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തു. കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം. ആക്രമണത്തിന് പിന്നിൽ വി ഡി സതീശൻ.

ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നത്. ഇത് വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന അതിക്രമമാണ്. കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള ചികിത്സാ പിഴവും അം​ഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു.

എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Related Posts

എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രങ്ങള്‍ മാത്രം; അതൃപ്തി അറിയിച്ച് നേതൃത്വം
  • February 21, 2026

എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ചിത്രങ്ങളില്‍ രാജീവ് ചന്ദ്രശേഖറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മാത്രം ഉള്‍പ്പെടുത്തിയതില്‍ നേതൃത്വത്തിന് അതൃപ്തി. ചുമതലക്കാരെ വിളിച്ച് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വിനോദ് ധാവടെ അതൃപ്തി അറിയിച്ചു. കേന്ദ്രമന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍…

Continue reading
ബിനാമി ഇടപാട് പരാതി; സിപിഐഎം നേതാവ് പി പി ദിവ്യക്ക് ക്‌ളീൻ ചിറ്റ്, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ
  • February 21, 2026

ബിനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ പി പി ദിവ്യക്ക് ക്‌ളീൻ ചിറ്റ്. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട്. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് വിജിലൻസിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍

എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രങ്ങള്‍ മാത്രം; അതൃപ്തി അറിയിച്ച് നേതൃത്വം

എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രങ്ങള്‍ മാത്രം; അതൃപ്തി അറിയിച്ച് നേതൃത്വം

ബിനാമി ഇടപാട് പരാതി; സിപിഐഎം നേതാവ് പി പി ദിവ്യക്ക് ക്‌ളീൻ ചിറ്റ്, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ

ബിനാമി ഇടപാട് പരാതി; സിപിഐഎം നേതാവ് പി പി ദിവ്യക്ക് ക്‌ളീൻ ചിറ്റ്, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ

’40 ദിവസം തന്ത്രിയെ ജയിലിലടച്ചതിന് മറുപടിയെന്ത്? തന്ത്രിയുടെ അറസ്റ്റ് അനാവശ്യമായിരുന്നു, കോടതി ഉത്തരവിലും അത് വ്യക്തമാക്കിയിട്ടുണ്ട്’: രമേശ് ചെന്നിത്തല

’40 ദിവസം തന്ത്രിയെ ജയിലിലടച്ചതിന് മറുപടിയെന്ത്? തന്ത്രിയുടെ അറസ്റ്റ് അനാവശ്യമായിരുന്നു, കോടതി ഉത്തരവിലും അത് വ്യക്തമാക്കിയിട്ടുണ്ട്’: രമേശ് ചെന്നിത്തല

ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ തടഞ്ഞു: പ്രധാനാധ്യാപികയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ തടഞ്ഞു: പ്രധാനാധ്യാപികയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ

20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ