ഭാവിയിലെ നിക്ഷേപമായിട്ടാണ് പാർട്ടി രാഹുലിനെ അവതരിപ്പിച്ചത്; ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത് , മുഖ്യമന്ത്രി

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെയും കോൺഗ്രസ് നേതൃത്വത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനിടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. രാഹുൽ ലൈംഗിക വൈകൃതമുള്ളയാളാണ് ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ പൊതുപ്രവർത്തനത്തിൽ നിന്ന് രാഹുലിനെ മാറ്റി നിർത്തുകയാണ് ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേത്യത്വം അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന രീതിയിൽ അവതരിപ്പിക്കുകയാണോ വേണ്ടത്. അതെല്ലാം നേത്യത്വം പരിശോധിക്കേണ്ടതായിരുന്നു. ഇത്തരം ആളുകളെ അകറ്റി നിർത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. മഹത്തായ പാരമ്പര്യമുള്ള പാർട്ടിയല്ലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇത് തീർത്തും കുളിക്കുന്നത് ശെരിയാണോയെന്നും അദ്ദേഹം പറഞ്ഞു.

രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കോൺഗ്രസിനോട് ചോദിക്കുമ്പോൾ സ്വന്തം അനുയായികൾ തന്നെ ബഹളം വെയ്ക്കുന്നു. ആരും ഇദ്ദേഹം ചെയ്ത തെറ്റുകൾ പറയാൻ പാടില്ല എന്നാണോ? സംരക്ഷണ വലയം തീർക്കുന്നത് എന്തിന് വേണ്ടിയാണ്. എന്തൊക്കെ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജയിൽ കിടന്ന എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതിയ്ക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. എല്ലാം അറിഞ്ഞിട്ടും ചിലർ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം ഒരുക്കി. ഇനിയെങ്കിലും അത്തരം സംരക്ഷണം ഒരുക്കാതെ ഇരിക്കുക പൊലീസ് ഫലപ്രദമായി പ്രവർത്തിച്ച് പ്രതിയെ കണ്ടെത്തുക തന്നെ ചെയ്യും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Posts

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ’; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ
  • March 30, 2026

മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ എന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ എന്നും…

Continue reading
‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍
  • March 30, 2026

പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളാണ് പി.കെ ശശിയും,താനുമെന്ന് ഡോ ശശി തരൂര്‍ എം.പി. രണ്ടുപേരും അതില്‍ പരാജയപ്പെട്ടെന്നും ശശി തരൂര്‍ പറഞ്ഞു. ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.കെ ശശിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോക്ക് ശേഷം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ’; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ’; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ