നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിയും.

ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാൽ കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും. പ്രചാരണം ഊർജിതമാക്കുകയാണ് മുന്നണികൾ.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണും. തുടർന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 11മണിക്ക് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കും. ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയിൽ മൂന്നു മണിക്കും, ഉടുമ്പൻഞ്ചോല മണ്ഡലത്തിന്റെ ഭാഗമായി വൈകിട്ട് നാലുമണിക്ക് നെടുങ്കണ്ടത്തും, പീരുമേട് മണ്ഡലത്തിന്റെ കൺവൻഷൻ ആറ് മണിക്ക് പീരുമേട്ടിലും ഉദ്ഘാടനം ചെയ്തു സംസാരിക്കും. പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം നീക്കിയശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഇടുക്കിയിൽ എത്തുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ എത്തും.എൻ ഡി എ ക്യാംപിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ എത്തും

Related Posts

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
  • March 24, 2026

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ…

Continue reading
‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ
  • March 23, 2026

ബേപ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് UDF സ്ഥാനാർത്ഥി പി വി അൻവർ. ഗവൺമെന്റ് കോളേജും, കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂർ. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ഒരു കിണർ കുത്തി മോട്ടോർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സിനിമ സെറ്റിൽ വെച്ച് മോശമായി പെരുമാറി, സംവിധായകൻ സനോജ് മിശ്ര പല തവണ ശരീരത്തിൽ കയറി പിടിച്ചു’; വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മൊണാലിസ

‘സിനിമ സെറ്റിൽ വെച്ച് മോശമായി പെരുമാറി, സംവിധായകൻ സനോജ് മിശ്ര പല തവണ ശരീരത്തിൽ കയറി പിടിച്ചു’; വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മൊണാലിസ

ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

സിവില്‍ സര്‍വീസ് പഠനം; ദക്ഷിണേന്ത്യയുടെ ‘ഡല്‍ഹി’യായി മാറുന്നുവോ തിരുവനന്തപുരം?

സിവില്‍ സര്‍വീസ് പഠനം; ദക്ഷിണേന്ത്യയുടെ ‘ഡല്‍ഹി’യായി മാറുന്നുവോ തിരുവനന്തപുരം?

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്