‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ. ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണം. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.

രാഹുലിന്റെ അറസ്റ്റിൽ ആരോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാറിന്റെ പ്രതികരണം. കോൺഗ്രസിന് പുറത്തുള്ള ഒരു എംഎൽഎ രാജിവെക്കണമെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
സ്പീക്കറുടെ നടപടി എന്താണെന്നറിയില്ല. എത്തിക്സ് കമ്മിറ്റിക്ക് എങ്ങനെയാണ് അംഗത്വം കളയാൻ കഴിയുമെന്നറിയില്ല.പരിശോധിച്ച് പറയാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും കോടതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പരിഗണിക്കും.

Related Posts

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
  • March 11, 2026

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരുപാട് വേദിയിൽ ഇരിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ലഭിക്കുന്നത് ഇത് ആദ്യമായാണ്. എന്റെ ജീവിതത്തിലെ വലിയ നിമിഷമായി കാണുന്നുവെന്ന്…

Continue reading
കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി
  • March 11, 2026

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് അമേരിക്ക

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് അമേരിക്ക

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി