സിവില്‍ സര്‍വീസ് പഠനം; ദക്ഷിണേന്ത്യയുടെ ‘ഡല്‍ഹി’യായി മാറുന്നുവോ തിരുവനന്തപുരം?

ഡല്‍ഹിയില്‍ പഠിച്ചാലേ സിവില്‍ സര്‍വീസ് (UPSC) ലഭിക്കൂ എന്ന ധാരണ ഒരുകാലത്ത് പ്രബലമായിരുന്നു. ഈ ഒരു കാഴ്ചപ്പാടിന് ശ്രദ്ധേയമായ മാറ്റം വരുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണുന്നത്. വര്‍ഷങ്ങളോളം ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്ന ഡല്‍ഹിക്ക് പകരമായി, കേരളത്തില്‍ പ്രത്യേകിച്ച്, തിരുവനന്തപുരം ഇപ്പോള്‍ ഒരു പ്രധാന പരിശീലന കേന്ദ്രമായി ഉയര്‍ന്നുവരുന്ന പ്രവണതയാണ് കാണുന്നത്.

2026 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാഫലങ്ങള്‍ ഈ മാറ്റത്തിന്റെ ശക്തമായ തെളിവാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏകദേശം 49 പേര്‍ യുപിഎസ്‌സി പരീക്ഷയില്‍ വിജയം നേടി. ഇത് സംസ്ഥാനത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

ഈ വിജയത്തില്‍ കേരളത്തിലെ വിവിധ പരിശീലന സ്ഥാപനങ്ങളും നിര്‍ണായക പങ്ക് വഹിച്ചു. പ്രത്യേകിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സിവില്‍ സര്‍വീസ് പരിശീലന അക്കാദമികള്‍ ഈ നേട്ടത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയതായി വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് PCM (Prelims-Mains-Interview) സമഗ്ര പരിശീലന കോഴ്‌സുകളില്‍ നിന്നുള്ള ഫലങ്ങളാണ് ഈ നേട്ടത്തിന്റെ പ്രധാന സൂചികയായി കണക്കാക്കപ്പെടുന്നത്.

അതേസമയം, ദക്ഷിണേന്ത്യയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ തിരുവനന്തപുരം ഇന്ന് ഏറ്റവും വിജയകരമായ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായി ഉയര്‍ന്നുവരുന്നതായി വിലയിരുത്തപ്പെടുന്നു. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അക്കാദമികള്‍ക്ക് PCM സമഗ്ര പരിശീലന ഫലങ്ങളില്‍ കേരളത്തിലെ അക്കാദമികള്‍ക്ക് സമീപം എത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും PCM ഫലങ്ങള്‍ 10 എന്ന പരിധി പോലും കടക്കാന്‍ കഴിയാതെ നില്‍ക്കുമ്പോള്‍, കേരളത്തില്‍ ഒരു അക്കാദമി മാത്രം 20 PCM വിജയങ്ങള്‍ നേടിയത് ഈ മാറ്റത്തിന്റെ ശക്തമായ തെളിവായി മാറിയിരിക്കുകയാണ്.

അക്കാദമികളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പേജുകള്‍, കൂടാതെ വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭ്യമായ PCM കോഴ്‌സുകളുടെ വിജയഫലങ്ങള്‍ ഇപ്രകാരമാണ്:

  • Fortune IAS Academy – 20 വിജയങ്ങള്‍
  • ILearn IAS – 12 വിജയങ്ങള്‍
  • Lead IAS Academy – 3 വിജയങ്ങള്‍
  • Enlite IAS Academy – 3 വിജയങ്ങള്‍

കേരളത്തിലെ അക്കാദമികളില്‍, സമീപ സംസ്ഥാനങ്ങളെക്കാള്‍ പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളില്‍ Fortune IAS Academy 20 PCM വിജയങ്ങളോടെ മുന്നില്‍ നില്‍ക്കുമ്പോള്‍, തുടര്‍ന്ന് ILearn IAS Academy 12 വിജയങ്ങളോടെ രണ്ടാം സ്ഥാനത്തും, Lead IAS Academyയും Enlite IAS Academyയും 3 വിജയങ്ങള്‍ വീതം നേടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

മറ്റു ചില പരിശീലന കേന്ദ്രങ്ങളിലൂടെയും സ്വയം പഠനത്തിലൂടെയും ചില ഉദ്യോഗാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.

ഇത്തരം ഫലങ്ങളെ വിലയിരുത്തുമ്പോള്‍ ഇപ്പോള്‍ അക്കാദമികളുടെ കാര്യക്ഷമത അളക്കാനുള്ള പ്രധാന മാനദണ്ഡമായി മാറിയിരിക്കുന്നത് PCM (Prelims-Mains-Interview) സമഗ്ര പരിശീലന കോഴ്‌സുകളാണ്. യുപിഎസ്‌സി തയ്യാറെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളായ പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിവയെ ഒരുമിച്ച് ഉള്‍പ്പെടുത്തി നടത്തുന്ന ഈ സമഗ്ര പരിശീലനമാണ് ഇന്ന് ഒരു അക്കാദമിയുടെ പരിശീലന നിലവാരവും സംവിധാന ശേഷിയും അളക്കാനുള്ള പ്രധാന Yardstick ആയി കണക്കാക്കപ്പെടുന്നത്. ക്ലാസുകള്‍, ടെസ്റ്റ് സീരീസ്, ആന്‍സര്‍ റൈറ്റിംഗ് പരിശീലനം, മെന്ററിംഗ്, മോക്ക് ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സംവിധാനങ്ങളാണ് ഇന്ന് തിരുവനന്തപുരം അക്കാദമികള്‍ നല്‍കുന്നത്.

വിദഗ്ധരുടെ അഭിപ്രായത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തിരുവനന്തപുരം സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള ഒരു ‘പുതിയ ഹബ്’ ആയി മാറുകയാണ്. മികച്ച അധ്യാപകര്‍, കേരളത്തിന്റെ പഠന സംസ്‌കാരത്തിന് അനുയോജ്യമായ പരിശീലന രീതികള്‍, കൂടാതെ ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ ഹൈബ്രിഡ് പഠന സംവിധാനങ്ങള്‍ എന്നിവയാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍.

ഇതിനുപുറമെ, ഡല്‍ഹിയില്‍ പഠനത്തിനായി പോകേണ്ടിയിരുന്ന വലിയ ചെലവും താമസ പ്രശ്‌നങ്ങളും ഒഴിവാക്കി, സ്വന്തം സംസ്ഥാനത്തുതന്നെ മികച്ച നിലവാരത്തിലുള്ള പരിശീലനം ലഭ്യമാകുന്നത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ കേരളത്തിലെ അക്കാദമികളിലേക്ക് ആകര്‍ഷിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

യുപിഎസ്‌സി പരീക്ഷയുടെ തയ്യാറെടുപ്പില്‍ ഒരു കാലത്ത് ഏകാധിപത്യമായിരുന്ന ഡല്‍ഹിയുടെ ആധിപത്യം ഇപ്പോള്‍ പതുക്കെ തിരുവനന്തപുരം പോലുള്ള പുതിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതാണ് 2026 ലെ ഫലങ്ങള്‍ നല്‍കുന്ന പ്രധാന സന്ദേശം.

കേരളത്തില്‍ നിന്നുള്ള ഈ നേട്ടം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സിവില്‍ സര്‍വീസ് ലക്ഷ്യമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിദ്യാഭ്യാസ രംഗം പ്രതീക്ഷിക്കുന്നത്

Related Posts

‘സിനിമ സെറ്റിൽ വെച്ച് മോശമായി പെരുമാറി, സംവിധായകൻ സനോജ് മിശ്ര പല തവണ ശരീരത്തിൽ കയറി പിടിച്ചു’; വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മൊണാലിസ
  • March 24, 2026

സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വൈറല്‍ താരം മൊണാലിസ. സിനിമ സെറ്റിൽ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറി. പല തവണ ശരീരത്തിൽ കയറി പിടിച്ചു. തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യം. സത്യം മറച്ചു വെക്കാൻ ആണ് സനോജ്…

Continue reading
ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം
  • March 24, 2026

ദയാമരണത്തിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഹരീഷ് റാണ അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സിനിമ സെറ്റിൽ വെച്ച് മോശമായി പെരുമാറി, സംവിധായകൻ സനോജ് മിശ്ര പല തവണ ശരീരത്തിൽ കയറി പിടിച്ചു’; വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മൊണാലിസ

‘സിനിമ സെറ്റിൽ വെച്ച് മോശമായി പെരുമാറി, സംവിധായകൻ സനോജ് മിശ്ര പല തവണ ശരീരത്തിൽ കയറി പിടിച്ചു’; വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മൊണാലിസ

ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

സിവില്‍ സര്‍വീസ് പഠനം; ദക്ഷിണേന്ത്യയുടെ ‘ഡല്‍ഹി’യായി മാറുന്നുവോ തിരുവനന്തപുരം?

സിവില്‍ സര്‍വീസ് പഠനം; ദക്ഷിണേന്ത്യയുടെ ‘ഡല്‍ഹി’യായി മാറുന്നുവോ തിരുവനന്തപുരം?

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്