വിനോദിനിയുടെ ചികിത്സ – വിദ്യാഭ്യാസ ചിലവ് സർക്കാർ വഹിക്കണം; ഹൈക്കോടതി ഉത്തരവ്

സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കഴി‍ഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്നുണ്ടായ ചികിത്സാപ്പിഴവിൽ അണുബാധ ഉണ്ടായതോടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.

അതേസമയം, കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം ഇന്ന് സ്‌കൂളിലേക്ക് എത്തി മലയാളം പരീക്ഷ എഴുതിയിരുന്നു. ക്ലാസുകൾ കുറേ നഷ്ടപ്പെട്ടെങ്കിലും വാർഷികപരീക്ഷയ്ക്കു മുൻപ് സ്‌കൂളിലെത്താനും സഹപാഠികളെ കാണാനുമുള്ള ഒരുക്കത്തിലാണ് വിനോദിനി. നിർമാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് ഒൻപതുകാരി

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുത് ഇക്കാര്യം സർക്കാർ ഉറപ്പാക്കണമെന്നും കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Posts

‘ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കില്ല’; ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്ന് ഡോണൾഡ് ട്രംപ്
  • March 10, 2026

ഇറാനിൽ സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കില്ല. യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും വരും ദിവസങ്ങളിൽ എണ്ണ വില കുറയുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ എണ്ണശേഖരം…

Continue reading
‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി
  • March 9, 2026

യുദ്ധത്തിൽ റഷ്യ ഇറാനെ പല രീതിയിലും സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എൻ‌ബി‌സി ന്യൂസിന്റെ അഭിമുഖത്തിലാണ് അബ്ബാസ് അരഗ്ചിയുടെ പരാമർശം. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം പുതിയ കാര്യമല്ല. അത് ഒരു രഹസ്യവുമല്ല. റഷ്യ രഹസ്യവിവരങ്ങൾ നൽകുന്നുണ്ടോ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ

മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും