കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്.വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.

ശനിയാഴ്ച ഉൾപ്പെടെ ക്ലാസ് നടത്താനുള്ള തീരുമാനത്തെ ഭൂരിഭാഗം പേരും എതിർത്തു. എന്നാൽ സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കണമെന്ന് 50.7% രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. 41.1% രക്ഷിതാക്കൾ സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും നിർദ്ദേശിച്ചു. പഴയ സമയക്രമം മതിയെന്ന് അഭിപ്രായപ്പെട്ടത് 6.4% പേർ മാത്രമാണ്. 0.6% പേർ മാത്രമാണ് അവധി പുനപരിശോധിക്കുന്നത് അനുകൂലിച്ചത്. പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2% പൊതുജനങ്ങളും എതിര്‍ത്തു.

819 അധ്യാപകരിൽ നിന്നും 520 വിദ്യാര്‍ത്ഥികളിൽ നിന്നും 156 രക്ഷിതാക്കളിൽ നിന്നും സമിതി അഭിപ്രായം തേടി. 4490 പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചു.

ക്ലാസ് സമയം വെള്ളിയാഴ്ച ഒഴികെയുള്ള നാല് ദിവസങ്ങളിൽ അര മണിക്കൂര്‍ കൂട്ടണം. കൂടാതെ ഈ അക്കാദമിക് വര്‍ഷം ഏഴ് ശനിയാഴ്ചകളില്‍ ക്ലാസുകള്‍ അധികമായി നല്‍കണമെന്നുമായിരുന്നു വിദഗ്ധ സമിതി ശിപാർശ.

Related Posts

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍
  • July 21, 2025

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. ഒരു ജില്ലയില്‍ ഏഴുസംഘങ്ങളാണ് പരിശോധന നടത്തുക. പരിശോധന നിരീക്ഷിക്കാന്‍ വിദ്യഭ്യാസവകുപ്പിന്റെ വിജിലന്‍സ് സംഘത്തേയും നിയോഗിക്കും.…

Continue reading
കൊല്ലത്ത് സ്കൂളിൽ നിന്ന് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
  • July 17, 2025

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച