കൊച്ചിയില്‍ സിനിമ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഷോപ്പിലേക്ക് എത്തിയപ്പോഴാണ് നടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. പ്രതി കതൃക്കടവ് സ്വദേശി വിപിന്‍ റോയിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
എം ബി എ ബിരുദധാരിയും കാക്കനാട് ഐടി കമ്പനി മാനേജറും ആണ് പ്രതി കതൃക്കടവ് സ്വദേശി വിപിന്‍ റോയ്. കുറച്ചുകാലമായി തന്നെ നടിയെ ഫോണ്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലൂടെയും ശല്യപ്പെടുത്തുന്നുണ്ട് എന്നുള്ളതാണ് വിവരം. ശേഷം കഴിഞ്ഞ വ്യാഴാഴ്ച കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ കടയിലേക്ക് നടി വരുമ്പോള്‍ ഇവരെ ഫോളോ ചെയ്തു. വാഹനം നിര്‍ത്തി ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു.
ഇന്നലെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ആരാധകന്‍ എന്നാണ് പ്രാഥമിക മൊഴി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.







