‘വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചു, ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു’; ധീര രക്തസാക്ഷിയായി സയ്യിദ് ആദിൽ ഹുസൈൻ ഷാ

രാജ്യത്തെ നടുക്കിയാണ് ഇന്നലെ ഭീകരർ നിരപരാധികളുടെ നേർക്ക് നിറയൊഴിച്ചത്. ഇതിനിടെയാണ് സ്വന്തം ജീവൻ പണയം വെച്ച് വിനോദസ‍ഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരികളെ കുരിതപ്പുറത്ത് എത്തിക്കുന്ന ജോലിയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ ചെയ്തുവന്നിരുന്നത്. ഇങ്ങനെ കുതിരപ്പുറത്ത് പഹൽ​ഗാമിൽ വിനോദസഞ്ചാരികളുമായി പോകവേയാണ് ഭീകരർ ആക്രമണം നടത്തിയത്.

കുതിരപ്പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരിക്ക് നേരെ തോക്ക് ചൂണ്ടിക്കൊലപ്പെടുത്താനെത്തിയ ഭീകരനിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് തിരിച്ചടിക്ക് ഒരുങ്ങവേയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് നേരെയും ഭീകരർ നിറയൊഴിക്കുന്നത്. മുസ്ലിങ്ങളല്ലാത്താവരെ തിരഞ്ഞുപിടിച്ച് ഭീകരർ വെടിവെച്ച് കൊല്ലുന്നതിനിടെയാണ് തന്റെ കുതിരപ്പുറത്തുണ്ടായിരുന്ന വിനോദസഞ്ചാരിയെ രക്ഷിക്കാൻ സയ്യിദ് ആദിൽ ഹുസൈൻ ഷാ ശ്രമം നടത്തിയത്. ആക്രണത്തിൽ കൊല്ലപ്പെട്ട ഏക പ്രദേശവാസി സയ്യിദ് ആദിൽ ഹുസൈൻ ഷായാണ്. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു യി സയ്യിദ് ആദിൽ ഹുസൈൻ ഷാ.

വലിയൊരാൾക്കൂട്ടം അവിടെയുണ്ടായിരുന്നുവെങ്കിലും ഭീകരരോട് ​ഏറ്റുമുട്ടാൻ ധീരത കാണിച്ചതും ഹുസൈൻ ഷാ മാത്രമായിരുന്നു. “എന്റെ മകൻ ഇന്നലെ പഹൽഗാമിൽ ജോലിക്ക് പോയിരുന്നു, ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്. ഞങ്ങൾ അവനെ വിളിച്ചു, പക്ഷേ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, വൈകുന്നേരം 4.40 ന്, അവന്റെ ഫോൺ ഓണായി, പക്ഷേ ആരും മറുപടി നൽകിയില്ല. ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അയാൾക്ക് വെടിയേറ്റതായി ഞങ്ങൾ അറിഞ്ഞത്. ഉത്തരവാദികളായവർ ആരായാലും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും” എന്ന് അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

Related Posts

ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം
  • March 24, 2026

ദയാമരണത്തിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഹരീഷ് റാണ അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിൽ…

Continue reading
വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും
  • March 21, 2026

കൊച്ചിയില്‍ കൂട്ട ആത്മഹത്യ. കൊച്ചി വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ അശ്വതി നായര്‍, ശ്രീകുമാരി, മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്. മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മാനസിക…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി