എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം; നീക്കം കമ്പനികള്‍ എണ്ണവില കൂട്ടാതിരിക്കാന്‍

എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ക്കുള്ള സര്‍ക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു പെട്രോളിന്റെ തീരുവ. അത് മൂന്നുരൂപയാക്കിയാണ് കുറച്ചത്. ഡീസലിനുള്ള പത്ത് രൂപ തീരുവ ഒഴിവാക്കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധനനീക്കത്തിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണായകനീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു.

ഇറാന്‍- ഇസ്രയേല്‍- അമേരിക്ക യുദ്ധ സമാന സാഹചര്യവും കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കടക്കാനാകാത്തതും ഇന്ധന ക്ഷാമമുണ്ടാക്കിയേക്കുമെന്ന് ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ഇക്കഴിഞ്ഞ സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. നയാര വില കൂട്ടിയത് രാജ്യത്താകെ ഇന്ധനവില ഉയര്‍ത്തിയേക്കുമെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആഭ്യന്തര വിപണിയില്‍ വില പിടിച്ചുനിര്‍ത്താനുള്ള കേന്ദ്രത്തിന്റെ ഈ നിര്‍ണായക നീക്കം.

Related Posts

ആരു നേടും ഒരു കോടി? സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്
  • March 27, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയയും മൂന്നാം സമ്മാനം…

Continue reading
സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം
  • March 26, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 13,465 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS

‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS

‘SDPI പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യില്ല, പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലം’; കെ എം അഷ്‌റഫ്‌

‘SDPI പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യില്ല, പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലം’; കെ എം അഷ്‌റഫ്‌