‘Y’ സോ കോസ്റ്റ്ലി? എന്താവും ഇന്ത്യയിൽ ടെസ്‌ലയുടെ തന്ത്രം

  • Car
  • July 16, 2025

അങ്ങനെ ആറ്റുനോറ്റിരുന്ന ടെസ്‌ലയുടെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര-കുർല കോംപ്ലക്സിലാരംഭിച്ചു. മസ്കിന്റെ ടെസ്‌ല വരട്ടെ ഒരെണ്ണം എടുത്തേക്കാമെന്ന് കരുതിയ പലരും വില കേട്ടപ്പോൾ ഞെട്ടിയിരിക്കുകയാണ്. അമേരിക്കയിൽ പ്രാരംഭ വില 32 ലക്ഷമുള്ള മോഡൽ Y RWD (റിയർ വീൽ ഡ്രൈവ്) ഏകദേശം ആ വിലയ്ക്ക് തന്നെ വീട്ടിലെത്തിക്കാമെന്ന് കരുതിയവർ പെട്ടിരിക്കുകയാണ്. അമേരിക്കയിൽ $37,490 ആണ് പ്രസ്തുത മോഡലിന്റെ വില തുടങ്ങുന്നത്. അതായത് 32 ലക്ഷം ഇന്ത്യൻ രൂപ.

എന്നാൽ നിലവിൽ, ഈ മോഡലിന് ഇന്ത്യയിൽ വില 59.89 ലക്ഷം നൽകണം. ഡോളറിൽ പറഞ്ഞാൽ 15,000 ഡോളറോളം വ്യത്യാസം. എന്താവാം ഇങ്ങനെ വിലയിലൊരു മാറ്റം വരാൻ കാരണം? ഇന്ത്യയിലേക്ക് പൂർണമായും ചൈനയിൽ നിർമിച്ച യൂണിറ്റുകൾ (CBU) ആണ് എത്തുന്നത്. അതിന് ഇറക്കുമതി തീരുവ ബാധകമാണ്. ആ തീരുവ കൂടി ചേരുമ്പോഴാണ് വൻ വില കൊടുക്കേണ്ടി വരുന്നത്. ഇവിടെ നിർമിക്കുകയായിരുന്നെങ്കിൽ ഏകദേശം അമേരിക്കയിലെ വിലയിലൊക്കെ ടെസ്‌ല ലഭിക്കുമായിരുന്നു.

ഇതിന്റെ കണക്കൊന്ന് നോക്കിയാൽ കാറിന്റെ CIF(ചെലവ്,ഇൻഷുറൻസ്,ചരക്ക് കൂലി) 40,000 ഡോളറിന് മുകളിലെങ്കിൽ ടെസ്‌ല യൂണിറ്റൊന്നിന് 100% ഇറക്കുമതി തീരുവ നൽകേണ്ടി വരും. എന്നാൽ വില 40,000 ഡോളറിന് താഴെയെങ്കിൽ 70% ആയിരിക്കും ഇറക്കുമതി തീരുവ. ലോങ് റേഞ്ച് റിയർ വീൽ ഡ്രൈവ് മോഡലാണെങ്കിൽ വില 68 ലക്ഷമാകും.

ഇന്ത്യയിലെ ഉയർന്ന തീരുവയെ മസ്ക് വർഷങ്ങൾക്ക് തന്നെ വിമർശിച്ചിരുന്നു. 2021ലെ തന്റെ ട്വീറ്റിലാണ് ലോകത്തെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ഇന്ത്യയിലാണെന്ന് മസ്ക് കുറിച്ചത്. 2015ൽ ഇന്ത്യയിലെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മസ്ക് വർഷങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷമാണ് വിപണി പ്രവേശം നടത്തുന്നത്. മുംബൈയിൽ ആദ്യ ഷോറൂം തുറന്ന് തുടക്കമായെങ്കിലും ഡൽഹിയിൽ അടുത്ത ഷോറൂം തുറക്കാനാണ് നീക്കം.

എന്താണ് നിലവിൽ ടെസ്‌ലയുടെ ഇന്ത്യൻ പ്ലാൻ?

അമേരിക്കയിൽ പ്രസിഡന്റ് ട്രംപും മസ്കുമായുള്ള അസ്വാരസ്യങ്ങൾ മൂലം വിപണിയിൽ ടെസ്‌ല തിരിച്ചടി നേരിടുന്നുണ്ട്. ഇത് മറികടക്കാൻ പുത്തൻ വിപണികൾ തേടുകയാണ് മസ്ക്. തുടക്കത്തിൽ തന്നെ വൻ ചെലവിൽ പ്ലാന്റ് നിർമിച്ച് ഉത്പാദനം നടത്തി കൈ പൊള്ളിക്കാൻ ഉദ്ദേശമില്ലെന്ന സൂചനയാണ് കന്പനി നൽകുന്നത്. ആദ്യം വിപണിയിൽ എങ്ങനെ വാഹനം സ്വീകരിക്കപ്പെടുമെന്ന് പരിശോധിക്കുക, ശക്തമായ ബ്രാൻഡ് ബിൽഡിങ് നടത്തുക അങ്ങനെ സംഗതി ക്ലച്ച് പിടിച്ചാൽ പതുക്കെ നിർമാണ യൂണിറ്റ് തുടങ്ങുക. ഇതാണ് മസ്കിന്റെ ഘട്ടം ഘട്ടമായുള്ള ഇന്ത്യൻ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെ വരുന്പോൾ അമേരിക്കയിലെ വിലയിൽ ടെസ്‌ല ഇന്ത്യയിൽ കിട്ടാനുള്ള കാത്തിരിപ്പ് വീണ്ടും നീളും.

Related Posts

വരുന്നൂ, ഞെട്ടിക്കുന്നൂ, പോകുന്നു; വീണ്ടും വിപണിയിൽ എത്തിച്ച BE 6 ബാറ്റ്മാൻ എഡിഷൻ ഏഴ് മിനിറ്റിൽ വിറ്റ് തീർന്നു
  • March 11, 2026

വീണ്ടും വിപണിയെ ഞെട്ടിച്ച് മഹീന്ദ്രയുടെ BE 6 ബാറ്റ്മാന്‍ എഡിഷന്‍. ഈ ഘട്ടത്തിലും 999 യൂണിറ്റുകൾ മാത്രം ലഭ്യമാക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ 7 മിനിറ്റിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 28.49 ലക്ഷം രൂപയാണ് ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ രണ്ടാം വരവിലെ വില.…

Continue reading
മദ്യപാനികൾ ഹോൺ അടിച്ചു ശല്യപ്പെടുത്തി; ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി
  • December 1, 2025

മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീനാണ് പരാതി നൽകിയത്. ബന്ധുവീട്ടിൽ നിർത്തിയിട്ട അസറുദീന്റെ കാർ കത്തിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു