​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, കെഎസ്ആർടിസിക്ക് മിന്നുംനേട്ടം

ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കുവാനായുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു

തിരുവനന്തപുരം: ഓണാഘോഷവേളയിൽ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കുവാനായുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതിനായി ചീഫ് ഓഫീസ് മുതൽ വർക്ക്ഷോപ്പ് – യൂണിറ്റുതലം വരെ പ്രതിദിന അവലോകന യോഗങ്ങൾ നടന്നിരുന്നു.

സബ് അസംബ്ലിയിലൂടെ പരമാവധി പ്രൊഡക്ഷൻ വരത്തക്ക രീതിയിൽ മെക്കാനിക്കുകളുടെ സേവനം ഫലപ്രദമായി വിന്യസിച്ച് പ്രയോജനപ്പെടുത്തുകയുണ്ടായി. ഇതോടെ ഓഫ്റോഡ് പരമാവധി കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. സ്പെയർ പാർട്സിന്റെ ലഭ്യത ഉറപ്പാക്കുകയും വർക് ഷോപ്പുകളിൽ പ്രൊഡക്ഷൻ വർധിപ്പിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എഞ്ചിൻ പ്രൊഡക്ഷൻ റെക്കോർഡ് എണ്ണത്തിൽ എത്തിക്കുവാൻ സാധിച്ചു. 

കൂടാതെ മറ്റ് മെയിൻറനൻസ് ആവശ്യങ്ങൾക്കായുള്ള ഇൻ ഹോം ഐറ്റംസ് കൂടുതലായി ലഭ്യമാക്കുകയും ഇൻ ഹോം പ്രൊഡക്ഷൻ വർധിപ്പിക്കുവാനും സാധിച്ചു. എഞ്ചിൻ പോലുള്ള ക്രിട്ടിക്കൽ പാർട്ട്സ് ലഭിക്കുവാൻ മാസങ്ങളോളം സമയമെടുക്കുമായിരുന്ന അവസ്ഥയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. വർക് ഷോപ്പുകളുടെയും ഡിപ്പോ ഗാരേജുകളുടെയും പർച്ചേസ് വിഭാഗത്തിന്റെയും പ്രവർത്തനം ഏകോപിപ്പിക്കുവാൻ കഴിഞ്ഞതുവഴി കാലതാമസം കൂടാതെ പടിപടിയായി ഓഫ് റോഡ് എണ്ണം കുറച്ച്  ബസുകൾ വേഗത്തിൽ നിരത്തിലിറക്കുവാൻ സാധിച്ചു.

ഓഫ് റോഡ് കുറച്ചതിന് ആനുപാതികമായി ഏറ്റവും കാര്യക്ഷമമായും ലാഭകരമായും സർവീസുകൾ വർധിപ്പിക്കുന്നതിനുള്ള പരിശ്രമവും നടത്തിവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഏറ്റവും തിരക്കനുഭവപ്പെടുന്ന ഉത്രാട ദിനത്തിൽ ഓഫ് റോഡ് പരമാവധി കുറച്ച് 439 ൽ എത്തിക്കാൻ കഴിഞ്ഞു. 

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം