തെറ്റായ ദിശയിൽ പാഞ്ഞ് ബിഎംഡബ്ല്യു, സ്കൂട്ടർ ഒടിഞ്ഞ് മടങ്ങി, യുവതികൾ മരിച്ചു

  • Auto
  • September 16, 2024

സുഹൃത്തിനുള്ള ജന്മദിനകേക്ക് തന്റെ പക്കലായിരുന്നുവെന്നും വൈകിയതിനാൽ തെറ്റായ ദിശയിലാണ് കയറുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഇൻഡോർ: തെറ്റായ ദിശയിലെത്തിയ ആഡംബര കാർ ഇടിച്ച് തെറിപ്പിച്ച സ്കൂട്ടർ യാത്രികരായ രണ്ട് സ്ത്രീകൾ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 25കാരിയായ ദിക്ഷ ജാദോൻ, 24കാരിയായ ലക്ഷ്മി തോമർ എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവിയിൽ പതിഞ്ഞ വാഹനാപകട ദൃശ്യങ്ങളിൽ നിന്ന് ബിഎംഡബ്ല്യു വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇൻഡോറിലെ മഹാലക്ഷ്മി നഗർ മേഖലയിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽ നിന്ന് അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീണ് ഗുരുതരമായി പരിക്കേറ്റ യുവതികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇയാൾ മുങ്ങിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ തെളിവായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗജേന്ദ്ര പ്രതാപ് സിംഗ് എന്ന 28കാരനാണ് അറസ്റ്റിലായത്. സുഹൃത്തിനുള്ള ജന്മദിനകേക്ക് തന്റെ പക്കലായിരുന്നുവെന്നും വൈകിയതിനാൽ തെറ്റായ ദിശയിലാണ് കയറുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. 

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം ഒടിഞ്ഞ് മടങ്ങിയ നിലയിലാണ് ഉള്ളത്. സ്കൂട്ടറിൽ നിന്ന് തെറിച്ച് ഉയർന്ന യുവതികൾ ഇരുനൂറ് മീറ്ററോളം മാറി റോഡിന്റെ മറുവശത്തേക്കാണ് വീണത്. സെക്കൻഡ് ഹാൻഡായി വാങ്ങിയ കാറാണ് അപകട സമയത്ത് യുവാവ് ഓടിച്ചിരുന്നത്. കോടതിയിൽ ഹാജരാകക്കിയെ ഇയാളെ റിമാൻഡ് ചെയ്തു. ഇൻഡോറിലെ തുളസിനഗർ സ്വദേശികളായ യുവതികളാണ് കൊല്ലപ്പെട്ടത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് യുവാവിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

  • Related Posts

    വാഹ​നത്തിന്റെ മുകളിലേക്ക് മരം മുറിച്ചിട്ട് പരീക്ഷണം; ഒരു പോറൽ പോലും ഇല്ല; ഞെട്ടിച്ച് ബിവൈഡിയുടെ യാങ്‌വാങ് U8L SUV
    • December 3, 2025

    ഒരു വാഹനം വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാഹ​നത്തിന്റെ സുരക്ഷ സംബന്ധിച്ച ഫീച്ചറുകൾ. വാഹനത്തിന്റെ സുരക്ഷ തെളിയിക്കുന്നതിനായി ഇടി പരീക്ഷയാണ് പ്രധാന മാനദണ്ഡമായി കാണുന്നത്. ഇന്ത്യയിൽ ഭാരത് എൻഎക്യാപിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാഹനങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇടി പരീ​ക്ഷണങ്ങളിൽ…

    Continue reading
    ഇ വിറ്റാരയ്ക്കായുള്ള കാത്തിരിപ്പിന് അവസാനം: മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി നാളെ എത്തും
    • December 1, 2025

    ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഇന്തോ – ജാപ്പനീസ് കാർ നിർമാതാക്കളായ മാരുതി സുസുക്കി. ഡിസംബർ 2ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ വാഹനത്തിന്റെ നിർമാണം ഗുജറാത്തിലെ പ്ലാന്റിൽ ആരംഭിച്ചിരുന്നു. ഇവിടെ നിർമ്മിച്ച…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം