പ്ലാറ്റ്‍ഫോമിൽ നിന്ന് യുവതിക്ക് റെയിൻകോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, ആകെ പ്രശ്നം, ട്രെയിൻ അരമണിക്കൂര്‍ വൈകി

വടി കൊണ്ട് റെയിൻകോട്ട് എടുക്കാനായി പിന്നെയുള്ള ശ്രമം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റെയിൻകോട്ട് എങ്ങനെയെങ്കിലും താഴെ എത്തിക്കാനുള്ള ശ്രമം കാണാം.

മഴയൊക്കെയല്ലേ? പുറത്ത് പോകുമ്പോൾ ഒരു റെയിൻകോട്ട് കരുതുന്നത് വളരെ നല്ലതാണ്. ഇനി അഥവാ നമ്മുടെ സുഹൃത്തുക്കൾക്കോ കാമുകനോ കാമുകിക്കോ ഒന്നും റെയിൻകോട്ടില്ലെങ്കിൽ അത് നൽകുന്നതിലും തെറ്റ് പറയാനാവില്ല. എന്നാൽ, മുംബൈയിൽ ഇങ്ങനെയൊരു റെയിൻകോട്ട് കാരണം വൻ പൊല്ലാപ്പാണ് ഉണ്ടായത്. ഇതിന്റെ പേരിൽ ട്രെയിൻ വൈകിയത് അര മണിക്കൂറാണ്!

മുംബൈയിലെ ചർച്ച്‌ഗേറ്റ് റെയിൽവേ സ്‌റ്റേഷനിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കനത്ത മഴയായതിനാൽ തന്നെ വലിയ ബുദ്ധിമുട്ടിലായിരുന്നു ഇവിടെ ആളുകൾ. അതേസമയത്ത് തന്നെയാണ് സു​ഹൃത്തായ യുവതിയെ സഹായിക്കാൻ ഒരു യുവാവ് ചെയ്ത ഒരു ചെറിയ കാര്യം കൊണ്ട് ട്രെയിനും ബ്ലോക്കായി ആകെ പ്രശ്നമായത്. യുവാവും സുഹൃത്തായ യുവതിയും സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു. യുവാവ് രണ്ടാമത്തെ പ്ലാറ്റ്‍ഫോമിലും യുവതി മൂന്നാമത്തെ പ്ലാറ്റ്‍ഫോമിലുമാണുണ്ടായിരുന്നത്.

ആ സമയത്ത് യുവതിക്ക് ഒരു പ്ലാറ്റ്ഫോമിൽ നിന്നും മറ്റേ പ്ലാറ്റ്ഫോമിലേക്ക് റെയിൻകോട്ട് എറിഞ്ഞു കൊടുക്കുകയായിരുന്നു യുവാവ്. പക്ഷേ, റെയിൻകോട്ട് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയില്ല. പകരം, പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിലെ റെയിൽവേ ലൈനുകൾക്കൊപ്പം പരന്നുകിടക്കുന്ന ഇലക്ട്രിക് വയറിൽ കുടുങ്ങുകയായിരുന്നു. അതോടെ, പണി പാളി. ട്രെയിൻ കാത്ത് നിൽക്കുകയായിരുന്ന ആളുകളെല്ലാം അവിടെയെത്തി. ആ സമയത്ത് ഉദ്യോ​ഗസ്ഥർ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. 

വടി കൊണ്ട് റെയിൻകോട്ട് എടുക്കാനായി പിന്നെയുള്ള ശ്രമം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റെയിൻകോട്ട് എങ്ങനെയെങ്കിലും താഴെ എത്തിക്കാനുള്ള ശ്രമം കാണാം. ഒടുവിൽ ഏകദേശം അരമണിക്കൂറാണെടുത്താണത്രെ റെയിൻകോട്ട് അവിടെ നിന്നും മാറ്റിയത്. അത്രയും നേരം തീവണ്ടികൾ വൈകി. ഈ പൊല്ലാപ്പുകൾക്ക് കാരണം യുവാവ് റെയിൻകോട്ട് എറിഞ്ഞതാണല്ലോ? അതുകൊണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 

  • Related Posts

    വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി
    • September 30, 2024

    ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം…

    Continue reading
    ഓടിക്കൊണ്ടിരുന്ന ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്, പേടിച്ചോടി യാത്രക്കാർ
    • September 23, 2024

    ട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്. മുംബൈ: മുംബൈയിൽ ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക്  പോകുകയായിരുന്ന ഗരീബ്‍രഥ് എക്സ്പ്രസിലാണ്…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം