അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അടിയന്തരാവസ്ഥകാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20000 രൂപയും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ജനുവരി 2 ന് അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പെൻഷൻ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇറക്കിയത് .

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള അടിയന്തരാവസ്ഥ കാലത്തേ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്റ്റ്(MISA) ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് (DIR), ദി ഡിഫൻസ് ആൻഡ് ഇൻ്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ്(DISIR ) എന്നിവ പ്രകാരം അറസ്റ്റിലായ എല്ലാവർക്കും പെൻഷൻ അപേക്ഷിക്കാൻ അർഹതയുണ്ട്. അതിനാൽ അർഹരായവർക്കെല്ലാം പെൻഷൻ വേണ്ടിയും ,മെഡിക്കൽ അനുകൂല്യത്തിനുമായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി 8 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക് (അതായത് 2025 ജനുവരി 1 വരെ ജീവിച്ചിരുന്നവർ) അവരുടെ തടങ്കലിൽ വെച്ചിരുന്ന കാലയളവ് പരിഗണിക്കാതെയാണ് പെൻഷൻ തുക അനുവദിക്കുക.

ജയിലായിരുന്നവരുടെ കൃത്യമായ എണ്ണം, അവരുടെ വിവരങ്ങൾ, ഇന്ന് എത്ര പേർ ജീവിച്ചിരിക്കുന്നു ,എത്ര പേർ മരണപ്പെട്ടു എന്നീ വിവരങ്ങൾ ഒന്നും സർക്കാരിന്റെ കൈവശമില്ലെങ്കിലും , ഇത് കണ്ടുപിടിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ജയിൽ രേഖകൾ പരിശോധിച്ച് വിശദമായ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യബ്രത് സാഹുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനയായി.

രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയും , ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ 1977 വരെ 21 മാസത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പാർലമെൻ്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ സുപ്രീം കോടതി ഇന്ദിര ഗാന്ധിയോട്ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ റദ്ധാക്കപ്പെടുകയും , പൗരന്മാരുടെ മൗലികാവകാശങ്ങൾ അസാധുവാക്കപ്പെടുകയും ചെയ്തിരുന്നു.അന്നത്തെ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹ്‌മദിനെകൊണ്ടാണ് ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Related Posts

അതിർത്തിയിലെ വേലി തർക്കം; ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി
  • January 14, 2025

അതിർത്തിയിലെ വേലി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ബംഗ്ലാദേശിന്റെ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറുല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിർത്തിയിലെ വേലി നിർമ്മാണത്തിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള കരാർ പാലിച്ചതായി ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.അതിർത്തി സുരക്ഷയുമായി…

Continue reading
പ്രമുഖ തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു
  • January 11, 2025

പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിവാഹം പോലെ ലിവ് ഇന്‍ റിലേഷനും രജിസ്‌ട്രേഷന്‍; ഏകീകൃത സിവിൽ കോഡിന് ഒരുങ്ങി ഉത്തരാഖണ്ഡ്

അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കൊച്ചി ബ്ലാസ്റ്റേഴ്സിന്റെത്, ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം

കൊച്ചി ബ്ലാസ്റ്റേഴ്സിന്റെത്, ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം