ഓടിക്കൊണ്ടിരുന്ന ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്, പേടിച്ചോടി യാത്രക്കാർ

ട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്.

മുംബൈ: മുംബൈയിൽ ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക്  പോകുകയായിരുന്ന ഗരീബ്‍രഥ് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 

ട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്. പാമ്പ് എസി വെന്‍റിലേറ്ററിലേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം. ആ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ഉടടെ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 

കസറ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിക്കൊണ്ടിരിക്കെയാണ് സംഭവം. ട്രെയിൻ നിർത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. മറ്റ് അപകടങ്ങളൊന്നുമില്ല. “ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?” എന്ന് ചോദിച്ചുകൊണ്ടാണ് ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്.

  • Related Posts

    ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു
    • April 10, 2025

    ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ വടപളനി കുമരൻനഗറിൽ വെച്ചായിരുന്നു അപകടം. വടപ്പളനി സ്വദേശിയായ ശ്യാം പതിനാലുകാരനായ മകനോട് വീട്ടിലുണ്ടായിരുന്ന കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകി. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാർ…

    Continue reading
    രണ്ട് കുട്ടികളെ നോക്കാൻ ബുദ്ധിമുട്ട്; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി, 4-ാം ദിനം തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്
    • April 10, 2025

    ഉത്തർപ്രദേശിൽ അടുത്തിടെ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ വന്‍ ട്വിസ്റ്റ്. വിവാഹത്തിന്‍റെ നാലാം നാൾ രാധികയെ തിരികെ വേണമെന്ന് അഭ്യർഥിച്ച് ബബ്ലു രാത്രി വികാസിന്‍റെ വീട്ടിലേത്തി. ഏഴും രണ്ടും…

    Continue reading

    You Missed

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

    കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

    കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

    ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

    ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

    സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

    സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി