ശുക്രനില്‍ ജീവന്‍റെ തെളിവുകളോ? വീണ്ടും ചോദ്യമുയര്‍ത്തി ശാസ്ത്രജ്ഞൻമാരുടെ കണ്ടെത്തല്‍

ചുട്ടുപഴുക്കുന്ന ശുക്രനില്‍ ജീവന്‍റെ ഏന്തെങ്കിലും അംശമുണ്ടോ എന്ന ചോദ്യം ശാസ്ത്രലോകത്ത് ആകാംക്ഷ സൃഷ്ടിക്കുന്നു

പ്രപഞ്ചത്തിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയുള്ളത് എന്ന് കരുതുന്ന ഗ്രഹങ്ങളിലൊന്നായ ശുക്രനില്‍ ജീവന്‍റെ സൂചനകളോ? ഇരുമ്പ് പോലും  ഉരുക്കാന്‍ കഴിവുള്ളതും വിഷലിപ്തമായ അന്തരീക്ഷമുള്ളതുമായ ശുക്രനിലെ മേഘങ്ങളില്‍ രണ്ട് വാതകങ്ങള്‍ കണ്ടെത്തിയതാണ് ഈ ചോദ്യത്തിലേക്ക് ശാസ്ത്രജ്ഞന്‍മാരെ നയിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള രണ്ട് വാതകങ്ങളിലൊന്ന് മുമ്പ് കണ്ടെത്തിയിട്ടുള്ള ഫോസ്‌ഫൈന്‍ തന്നെയാണ്.

ഭൂമിയില്‍ അല്ലാതെ ഈ പ്രപഞ്ചത്തിന്‍റെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന ചോദ്യം നാളുകളായുണ്ട്. ഭൂമിക്ക് പുറത്തെ ജീവനെ കുറിച്ച് ധാരാളം പഠനങ്ങളാണ് ലോകത്ത് നടക്കുന്നത്. ഇവയിലേക്ക് നിര്‍ണായകമായ ചില വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ബുധനാഴ്ച ഹളിൽ നടന്ന ദേശീയ ജ്യോതിശാസ്ത്ര യോഗത്തിൽ ശാസ്ത്രജ്ഞര്‍. ശുക്രന്‍റെ അന്തരീക്ഷത്തിലെ മേഘങ്ങളില്‍ ഫോസ്‌ഫൈന്‍, അമോണിയ എന്നീ വാതകങ്ങളുടെ സാന്നിധ്യമാണ് രണ്ട് ടീമുകളായുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘം കണ്ടെത്തിയത്. ശുക്രനില്‍ മുമ്പും ഫോസ്‌ഫൈന്‍ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ശുക്രനിലെ ഫോസ്‌ഫൈന്‍റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

ഭൂമിയിൽ പ്രാധാനമായും ജൈവ പ്രവർത്തനങ്ങളും വ്യാവസായിക പ്രക്രിയകളും വഴി ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് അമോണിയ. ശുക്രനില്‍ എന്തുകൊണ്ടാണ് അമോണിയയുടെ സാന്നിധ്യം എന്ന ഉത്തരത്തിലേക്ക് എത്താന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഇപ്പോള്‍ കഴിഞ്ഞിട്ടില്ല. ഈ ബയോസിഗ്നേച്ചര്‍ വാതകങ്ങള്‍ ശുക്രനിലെ ജീവന്‍റെ തെളിവായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനുമാവില്ല. 

എങ്കിലും ചുട്ടുപഴുക്കുന്ന ശുക്രനില്‍ ജീവന്‍റെ ഏന്തെങ്കിലും അംശമുണ്ടോ എന്ന ചോദ്യം ശാസ്ത്രലോകത്ത് ആകാംക്ഷ സൃഷ്ടിക്കുന്നു. 450 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുപിടിക്കുന്ന ശുക്രന് ഭൂമിയേക്കാള്‍ 90 മടങ്ങ് ഉപരിതല മര്‍ദ്ദമുണ്ട്. അതിനാല്‍ ശുക്രനിന്‍റെ ഉപരിതലത്തില്‍ ജീവന്‍റെ അംശമുണ്ടാകാന്‍ സാധ്യത കുറവാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ പ്രതലത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ ഭൂമിയിലേതിന് സമാനമായ സാഹചര്യങ്ങളാണ് ശുക്രനുള്ളത്. അതിനാല്‍ ഈ മേഘങ്ങളിലാവാം സൂക്ഷമജീവികളുടെ രൂപത്തില്‍ ചിലപ്പോള്‍ ജീവന്‍റെ ഏന്തെങ്കിലും അംശം ഒളി‌ഞ്ഞിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കരുതുന്നു. 

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം