കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്ന് വിതരണം നിലച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ അധികൃതർ. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം ഈ മാസം 10 മുതലാണ്, വിതരണക്കാർ അവസാനിപ്പിച്ചത്. നാളിതുവരെയായി ചർച്ച നടത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. ഒരു മാസത്തെ കുടിശ്ശികയായ നാല് കോടി രൂപയാണ് നൽകിയത്. മുഴുവൻ തുകയും നൽകാതെ മരുന്നു വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി.

മരുന്ന് വിതരണം നിലച്ചതോടെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമായേക്കും. ന്യായ വില മെഡിക്കൽ ഷോപ്പിലെ പല മരുന്നുകളും ഇതിനോടകം തീർന്നതായാണ് വിവരം. ക്യാൻസർ രോഗികൾ ഉൾപ്പെടെയാണ് ബുദ്ധിമുട്ടിലാവുക.90 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.

Related Posts

വിവാഹം പോലെ ലിവ് ഇന്‍ റിലേഷനും രജിസ്‌ട്രേഷന്‍; ഏകീകൃത സിവിൽ കോഡിന് ഒരുങ്ങി ഉത്തരാഖണ്ഡ്
  • January 14, 2025

ജനുവരി 26ന് സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാൻ നടപടികൾ ഊർജിതമാക്കി ഉത്തരാഖണ്ഡ് സർക്കാർ. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർക്കും വിവാഹ സർട്ടിഫിക്കറ്റിന് സമാനമായ രജിസ്ട്രേഷൻ നിർബന്ധമാക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. എല്ലാത്തരം രജിസ്ട്രേഷനുകൾക്കും…

Continue reading
മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്
  • January 14, 2025

ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് മൂന്നാമത്തെ രോഗിയിൽ വിജയകരമായി ഘടിപ്പിച്ചു. നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിവാഹം പോലെ ലിവ് ഇന്‍ റിലേഷനും രജിസ്‌ട്രേഷന്‍; ഏകീകൃത സിവിൽ കോഡിന് ഒരുങ്ങി ഉത്തരാഖണ്ഡ്

അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അടിയന്തരാവസ്ഥകാലത്ത് തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കൊച്ചി ബ്ലാസ്റ്റേഴ്സിന്റെത്, ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം

കൊച്ചി ബ്ലാസ്റ്റേഴ്സിന്റെത്, ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം