ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നല്കുക.
24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയിൽ ഉണ്ടാകും.