മക്കളെ സാക്ഷിയാക്കി വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി

ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് കൗതുകമായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കി.

തമാശ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധര്‍മജൻ ബോള്‍ഗാട്ടി. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്റെ  മക്കള്‍. നിരവധി ആരാധകരാണ്  ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്.

നടൻ ധര്‍മജൻ ബോള്‍ഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്. പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധര്‍മജൻ ബോള്‍ഗാട്ടി നടനായി അരങ്ങേറുന്നത്. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, കാട്ടുമാക്കാൻ, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ്  എന്നിവയിലും ധര്‍മ്മജൻ ബോള്‍ഗാട്ടി വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധര്‍മജൻ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തി.

ധര്‍മജൻ ബോള്‍ഗാട്ടി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പവി കെയര്‍ടേക്കറായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് വിനീത് കുമാറാണ്. ധര്‍മജൻ ബോള്‍ഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടായി വേഷമിട്ടപ്പോള്‍ ദീപു ജി പണിക്കര്‍, ജോണി ആന്റണി, റോസ്‍മി, ജിനു ബെൻ, സ്‍ഫടികം ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

Related Posts

‘സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം’; പരാതിയുമായി ബി.ഉണ്ണികൃഷ്ണൻ; വ്യക്തിവൈരാഗ്യമെന്ന് സജി നന്ത്യാട്ട്
  • April 29, 2025

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന പരാമർശത്തിനെതിരെയാണ് ഫിലിം ചേമ്പറിൽ പരാതി നൽകി. സജി നന്ത്യാട്ടിനെ നിയന്ത്രിക്കണം എന്ന് ബി.ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ബി…

Continue reading
ടൊവിനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ‘നരിവേട്ട’യിൽ കാണാം : ജെക്ക്സ് ബിജോയ്
  • April 29, 2025

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുകയാണ്. മെയ് പതിനാറിന് ആഗോള റിലീസായി എത്താൻ തയാറാകുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആധാർ, പാൻ, റേഷൻ കാർഡുകൾക്ക് പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്; പാക് പൗരനല്ലെന്ന് തെളിയിക്കാൻ സാധുത പാസ്പോർട്ടിനും വോട്ടർ ഐഡിക്കും

ആധാർ, പാൻ, റേഷൻ കാർഡുകൾക്ക് പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്; പാക് പൗരനല്ലെന്ന് തെളിയിക്കാൻ സാധുത പാസ്പോർട്ടിനും വോട്ടർ ഐഡിക്കും

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു