പെന്‍ഗ്വിനുകള്‍ മാത്രം അധിവസിക്കുന്ന ദ്വീപുകള്‍ക്ക് മേലും നികുതി ചുമത്തി ട്രംപ്; പരിഹസിച്ച് സോഷ്യല്‍ മീഡിയ

മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിന്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍പക്ഷികളും മാത്രമാണുള്ളത് എന്നതാണ് രസകരമായ വസ്തുത. യുഎസിനെ സമ്പന്നതയിലേക്ക് എത്തിക്കാന്‍ പെന്‍ഗ്വിനുകളെയും ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

വൈറ്റ് ഹൗസ് പുറത്തുവിട്ട വ്യാപാര താരിഫ് ചുമത്തപ്പെടുന്ന ” രാജ്യങ്ങളുടെ” പട്ടികയിലാണ് ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ ഉള്‍പ്പെട്ടത്.

ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകളിലേക്കെത്താന്‍ പെര്‍ത്തില്‍ നിന്ന് രണ്ടാഴ്ചയോളം ബോട്ടില്‍ സഞ്ചരിക്കണം. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. ഭൂമിയില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഇതിനോട് പ്രതികരിക്കവേ പറഞ്ഞു.

37,000 ഹെക്റ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപുകള്‍ക്ക് ഫിലാഡല്‍ഫിയയേക്കാള്‍ അല്‍പ്പം വലുതാണ്. 1997ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 2745 മീറ്റര്‍ ഉയരത്തിലുള്ള സജീവ അഗ്നിപര്‍വ്വതമായ ബിഗ് ബെന്‍ ആണ് ഹേഡ് ദ്വീപിലുള്ളത്.

അമേരിക്കയ്ക്ക് ‘വിമോചന ദിന’മെന്ന പ്രഖ്യാപനത്തോടെ വ്യാപാര പങ്കാളികള്‍ക്ക് കനത്ത തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയിലെത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും അടിസ്ഥാന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും പ്രഖ്യാപിച്ചു. ജപ്പാന് 24 ശതമാനമാണ് തീരുവ.

Related Posts

തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി; ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജം
  • April 9, 2025

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി അമേരിക്ക. ഇന്നോ നാളെയോ ഇന്ത്യയിൽ എത്തിക്കും. ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. പ്രത്യേക എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. ഡൽഹിയിലെത്തിക്കുന്ന റാണയെ വൈദ്യപരിശോധനക്ക് വിധേയനാക്കും. എൻഐഎ ആസ്ഥാനത്തേക്കാണ് പ്രതിയെ എത്തിക്കുക.…

Continue reading
പ്രെഡറ്ററിന്റെ അറിയാക്കഥകൾ ഇനി ആനിമേഷൻ ചിത്രത്തിലൂടെ
  • April 9, 2025

ലോക സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൈഫൈ-ആക്ഷൻ അഡ്വെഞ്ചർ സിനിമാ പരമ്പരയായ പ്രെഡറ്ററിന്റെ പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇത്തവണ ലൈവ് ആക്ഷൻ ചിത്രമായല്ല, മറിച്ച് ആനിമേറ്റഡ് പതിപ്പാകും റിലീസിനെത്തുന്നത്. 1987ൽ റിലീസ് ചെയ്ത ആദ്യ പ്രെഡറ്റർ ചിത്രം ഹോളിവുഡ് പോപ്പ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കയ്യിൽ കറുപ്പ് ബാൻഡ് അണിഞ്ഞ് വിശ്വാസികൾ; പഹൽഗാം ഭീകരാക്രമണത്തിൽ ഹൈദരാബാദിലെ മക്കാ മസ്ജിദിൽ പ്രതിഷേധം

കയ്യിൽ കറുപ്പ് ബാൻഡ് അണിഞ്ഞ് വിശ്വാസികൾ; പഹൽഗാം ഭീകരാക്രമണത്തിൽ ഹൈദരാബാദിലെ മക്കാ മസ്ജിദിൽ പ്രതിഷേധം

യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക്; നീക്കവുമായി ആപ്പിള്‍

യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക്; നീക്കവുമായി ആപ്പിള്‍

ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; പക്ഷേ ഈ നിബന്ധനകള്‍ പാലിക്കണം

ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; പക്ഷേ ഈ നിബന്ധനകള്‍ പാലിക്കണം

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി