മലയാളിക്കരുത്തില്‍ മുംബൈക്ക് വീരോചിത തോല്‍വി; വിഘ്‌നേഷ് പുത്തൂരിന് മൂന്ന് വിക്കറ്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ് മുംബൈ ഇന്ത്യന്‍സ്. നാല് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ തിളങ്ങി. റിതുരാജ് ഗെയ്ക് വാദ്, ദീപക് ഹൂഡ, ശിവം ദുബെ എന്നീ പ്രമുഖ വിക്കറ്റുകളാണ് വിഘ്‌നേഷ് എറിഞ്ഞിട്ടത്. 156 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് അവസാന ഓവറിലാണ് വിജയിക്കാനായത്. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ വിജയലക്ഷ്യം മറികടന്നു. മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ ബൗളിങ്ങിലെ മിന്നും പ്രകടനമാണ് മത്സരം അവസാന ഓവര്‍ വരെ നീളാന്‍ കാരണമായത്.

മുംബൈ നായകന്‍ നായകന്‍ രോഹിത് ശര്‍മ്മക്ക് പകരക്കാരനായി ഇംപാക്ട് പ്ലെയറുടെ റോളിലാണ് വിഘ്‌നേഷ് പുത്തൂര്‍ പന്തെറിയാന്‍ എത്തിയത്. അത്ര സുരക്ഷിതമല്ലാത്ത സ്‌കോറില്‍ വേഗത്തിലുള്ള പരാജയമായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ എട്ടാം ഓവറില്‍ പന്തെറിയാന്‍ എത്തിയ വിഘ്‌നേഷ് 26 ബോളില്‍ നിന്ന് 56 റണ്‍സുമായി നില്‍ക്കവെ റിതുരാജ് ഗെയ്ക് വാദിനെ പുറത്താക്കി. പിന്നാലെ ഏഴ് ബോളില്‍ നിന്ന് ഒന്‍പത് റണ്‍സുമായി ക്രീസില്‍ നിന്ന് ശിവം ദുബെയയാണ് പുറത്താക്കിയത്. അഞ്ച് ബോളില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ദീപക് ഹൂഡയായിരുന്നു വിഘ്‌നേഷിന്റെ സ്പിന്നില്‍ മൂന്നാമതായി പുറത്തായത്.

ഓപ്പണറായി എത്തി ചെന്നൈയുടെ വിജയം ഉറപ്പിച്ച സിക്‌സര്‍ അടിക്കുന്നത് വരെ പുറത്താകാതെ നിന്ന് രചിന്‍ രവീന്ദ്രയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തിന് നിര്‍ണായകമായത്. 45 പന്തില്‍ 65 റണ്‍സാണ് രചിന്‍ രവീന്ദ്ര സ്വന്തം പേരില്‍ കുറിച്ചത്. മത്സരം അവസാനിക്കാനിരിക്കെ രവീന്ദ്ര ജഡേജ റണ്ണൌട്ടായപ്പോള്‍ മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തി. അക്ഷരാര്‍ഥത്തില്‍ ഗ്യാലറിയാകെ ഇളകി മറിയുകയായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയം ധോനിയുടെ വരവില്‍ ആര്‍ത്തിരമ്പി. രണ്ട് പന്ത് നേരിട്ടെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റണ്‍സ് നേടാനായില്ല. മത്സരം അവസാന ഓവറിലേക്ക് എത്തിയിരുന്നു. നാല് റണ്‍സ് മാത്രമാണ് വിജയത്തിനായി വേണ്ടത്. അവാസന ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി രചിന്‍ രവീന്ദ്ര ചെന്നൈക്ക് ഐപിഎല്‍ 2025-സീസണിലെ ആദ്യവിജയം സമ്മാനിച്ചു.

Related Posts

ഐപിഎല്ലിൽ കെ.എല്‍.രാഹുൽ വെടിക്കെട്ട്; ചെന്നൈക്ക് വിജയലക്ഷ്യം 184 റൺസ്
  • April 5, 2025

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 184 റൺസ് വിജയലക്ഷ്യം.51 പന്തിൽ 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. അഭിഷേക് പോരല്‍ 20 പന്തില്‍നിന്ന് 33 റൺസും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍നിന്ന് 24 റണ്‍സും…

Continue reading
”മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനെന്ന നിലയില്‍ എന്റെ അവസാനമാസങ്ങളാണ്”; ക്ലബ് വിടാനൊരുങ്ങി കെവിന്‍ ഡി ബ്രൂയ്ന്‍, പുതിയ തട്ടകത്തെ ചൊല്ലി ആകാംഷ
  • April 5, 2025

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന് കെവിന്‍ ഡി ബ്രൂയ്ന്‍. ഇതോടെ ക്ലബ്ബുമായുള്ള തന്റെ പത്ത് വര്‍ഷത്തെ സേവനത്തിന് വിരാമമായി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ സമയത്തുണ്ടായ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിന്റെ ആരാധകര്‍ക്ക് വൈകാരികമായ കുറിപ്പ് എഴുതിക്കൊണ്ടാണ് ബെല്‍ജിയന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെഎസ്ആർടിസി ബസിന് മുൻപിൽ വട്ടം വച്ച്, ഡ്രൈവറെ ഹെൽമറ്റിന് അടിച്ച് ബൈക്ക് യാത്രികൻ

കെഎസ്ആർടിസി ബസിന് മുൻപിൽ വട്ടം വച്ച്, ഡ്രൈവറെ ഹെൽമറ്റിന് അടിച്ച് ബൈക്ക് യാത്രികൻ

പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

അണ്ണാ എല്ലാം ഓകെയല്ലേ, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെ പോസ്റ്റുമായി ആന്‍റണി പെരുമ്പാവൂർ

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം