പൊലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ മര്‍ദിച്ച് ബോക്‌സിങ് താരം; ദൃശ്യങ്ങൾ പുറത്ത്


ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് സ്വീറ്റി ബുറ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്‌റ്റേഷനില്‍വെച്ച് ദീപക് ഹൂഡയെ സ്വീറ്റി കഴുത്തിനും കോളറിനും പിടിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റനാണ് ദീപക്.

സ്വീറ്റിയുടെ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനക്കേസില്‍ പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചതാണെന്നാണ് ഹിസാര്‍ സാദര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ദീപക് പറയുന്നത്. ചോദ്യം ചെയ്യലിനിടെ സ്വീറ്റിയും പിതാവും മോശം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചു. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ട്. അമ്മാവന്‍ സത്യവാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ദീപക് പറയുന്നു.

നേരത്തെ സംഭവത്തില്‍ സ്വീറ്റിക്കും പിതാവിനും അമ്മാവനുമെതിരെ ഹിസാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹിസാര്‍ വനിതാ പൊലീസ് സ്‌റ്റേഷനില്‍വെച്ച് മധ്യസ്ഥചര്‍ച്ച നടന്നിരുന്നു. മാര്‍ച്ച് 15-ന് എസ്‌ഐ സീമയുടേയും എഎസ്‌ഐ ദര്‍ശനയുടേയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഇതിനിടെയാണ് സ്വീറ്റി ബുറ ദീപക്കിനെ മര്‍ദിച്ചത്.

സംഭവത്തിൽ ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീറ്റി ബുറയ്ക്കും പിതാവിനും അമ്മാവനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്‌ഐ രമേശ് കുമാര്‍ അറിയിച്ചു.

Related Posts

ബോക്സോഫീസിൽ ഏറ്റുമുട്ടാനൊരുങ്ങി രജനിയും ഹൃത്വിക്കും
  • April 5, 2025

ആഗസ്റ്റ് 14 ന് ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ഇന്ത്യൻ ചിത്രങ്ങളായ രജനികാന്തിന്റെ കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും. വിജയ്‌യുടെ ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് സംവിധാനം…

Continue reading
ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെയുണ്ടായ ആക്രമണം: കേസെടുക്കാതെ പൊലീസ്
  • April 4, 2025

മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്. നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നാണ് പൊലീസ് നിലപാട്. ജബല്‍പൂരിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. സംഭവം പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം

‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ ; ഇന്ന് ലോക ആരോഗ്യ ദിനം

‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ ; ഇന്ന് ലോക ആരോഗ്യ ദിനം

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

ഓപ്പറേഷൻ ഡി-ഹണ്ട്: ഇന്നലെ 0.103ഗ്രാം MDMA, 4.5 ഗ്രാം കഞ്ചാവ്, 128 കഞ്ചാവ് ബീഡി പിടിച്ചെടുത്തു

ഓപ്പറേഷൻ ഡി-ഹണ്ട്: ഇന്നലെ 0.103ഗ്രാം MDMA, 4.5 ഗ്രാം കഞ്ചാവ്, 128 കഞ്ചാവ് ബീഡി പിടിച്ചെടുത്തു