വെറൈറ്റി ഉള്ളി പുട്ട് വീട്ടില്‍ തയ്യാറാക്കിയാലോ? റെസിപ്പി

ഉള്ളി ചേര്‍ത്ത് ഒരു വെറൈറ്റി പുട്ട് തയ്യാറാക്കിയാലോ? അഖില തയ്യാറാക്കിയ പാചകക്കുറിപ്പ്.

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഉള്ളി ചേര്‍ത്ത് ഒരു വ്യത്യസ്തമായ പുട്ട് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചെറിയ ഉള്ളി- 10 എണ്ണം/ സവാള – 2 എണ്ണം

ചുവന്ന മുളക് ചതച്ചത്- 2 സ്പൂണ്‍

തേങ്ങ- അര മുറി ചിരകിയത് 

കറിവേപ്പില-  രണ്ട് തണ്ട് 

എണ്ണ- 2 സ്പൂണ്‍

പുട്ട് പൊടി-  2 കപ്പ്‌  

ഉപ്പ് – ആവശ്യത്തിന് 

തേങ്ങ- 4 സ്പൂൺ 

വെള്ളം- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.  അതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കണം. ഇനി ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു കൊടുത്തു നല്ലതുപോലെ ഫ്രൈ ആകുന്നത് വരെ വഴറ്റിയെടുക്കുക. ഇനി അതിലേക്ക് തന്നെ ചിരകി വെച്ചിട്ടുള്ള തേങ്ങയും ആവശ്യത്തിന് മുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് നല്ല ഡ്രൈ ആക്കി എടുക്കുക.  അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പുട്ടുപൊടി ചേർത്ത് കൊടുത്തു ഉപ്പും കുറച്ചു വെള്ളവും അതിന്റെ ഒപ്പം തന്നെ ഈ ഒരു മിക്സിങ്ങും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. സാധാരണ പുട്ടുപൊടി കുഴക്കുന്ന പോലെ കുഴച്ചെടുത്താൽ മതിയാകും. ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തുകൊടുത്തതിന് ശേഷം ഈ ഉള്ളി മിക്സ് കൂടി ചേർത്തു കൊടുത്ത് വീണ്ടും തേങ്ങ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.  വളരെ ഹെൽത്തി ആയിട്ടുള്ള പുട്ട് ഇതോടെ റെഡി.

  • Related Posts

    Health Tips : ദിവസവും വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
    • August 17, 2024

    ജീരക വെള്ളത്തിൽ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ ജീരകം സഹായകമാണ്.  ജീരക വെള്ളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് വിവിധ…

    Continue reading
    ചീസ് കോൺ സാൻഡ്‍വിച്ച് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
    • August 14, 2024

    എളുപ്പത്തില്‍ ചീസ് കോൺ സാൻഡ്‍വിച്ച് വീട്ടില്‍ തയ്യാറാക്കിയാലോ? നിഷിദ ഹമീദ്‌ തയ്യാറാക്കിയ പാചകക്കുറിപ്പ്. രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ്…

    Continue reading

    You Missed

    ‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

    ‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

    മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

    മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

    ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

    ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

    കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

    കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

    നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

    നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

    രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

    രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ