നിപയും എം പോക്സും; മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു,

മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട്.

മലപ്പുറം: നിപയും എം പോക്സും സ്ഥിരീകരിച്ചത്തോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട്. എം പോക്സിൽ നിലവിൽ നാട്ടിലെ സമ്പർക്കപ്പട്ടികയിൽ 23 പേരാണ് ഉള്ളത്. എം പോക്സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും മനസിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്താണ് എംപോക്‌സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

  • Related Posts

    കരള്‍ രോഗത്തിന് കാരണം എപ്പോഴും മദ്യപാനമാകണമെന്നില്ല, ഇക്കാര്യങ്ങളും ശ്രദ്ധിക്കണം
    • April 23, 2025

    നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ 500ഓളം ജോലികള്‍ ചെയ്യുന്ന ഒരു അത്ഭുത അവയവമാണ് നമ്മുടെയെല്ലാം കരള്‍. അതിനാല്‍ തന്നെ കരളിനെ കണ്ണിന്റെ കൃഷ്ണമണി പോലെ കാക്കേണ്ടതുണ്ട്. കരളിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രധാന വിഷവസ്തുവാണ് മദ്യമെന്ന്…

    Continue reading
    തിരുവാതുക്കല്‍ ഇരട്ട കൊലപാതകം: പ്രതി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍
    • April 23, 2025

    കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ മാള മേലടൂരില്‍ നിന്നാണ് അസം സ്വദേശിയായ അമിത് ഒറാങിനെ പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. വിജയകുമാറിന്റെ ഫോണ്‍ അടക്കം പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. രാത്രി ഇയാളുടെ…

    Continue reading

    You Missed

    പഹല്‍ഗാം ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ, സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരം

    പഹല്‍ഗാം ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ, സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരം

    തിരുവാതുക്കൽ ഇരട്ട കൊലപാതകം; പ്രതി ഉപേക്ഷിച്ച CCTV ഹാർഡ് ഡിസ്ക് കുളത്തിൽ നിന്ന് കണ്ടെത്തി

    തിരുവാതുക്കൽ ഇരട്ട കൊലപാതകം; പ്രതി ഉപേക്ഷിച്ച CCTV ഹാർഡ് ഡിസ്ക് കുളത്തിൽ നിന്ന് കണ്ടെത്തി

    പഹല്‍ഗാം ആക്രമണം: ആക്രമണം നടത്തിയവരില്‍ പ്രാദേശിക ഭീകരരും; രണ്ട് പേരെ തിരിച്ചറിഞ്ഞു

    പഹല്‍ഗാം ആക്രമണം: ആക്രമണം നടത്തിയവരില്‍ പ്രാദേശിക ഭീകരരും; രണ്ട് പേരെ തിരിച്ചറിഞ്ഞു

    ‘വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചു, ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു’; ധീര രക്തസാക്ഷിയായി സയ്യിദ് ആദിൽ ഹുസൈൻ ഷാ

    ‘വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചു, ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു’; ധീര രക്തസാക്ഷിയായി സയ്യിദ് ആദിൽ ഹുസൈൻ ഷാ