സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്

ആസൂത്രണം ചെയ്തത് പോലെ സഭ തടസ്സപ്പെടുത്തുന്നതിനുള്ള പ്രകോപനപരമായ നീക്കങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി വീണാ ജോർജ്. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടി. എന്തുകൊണ്ട് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടി എന്ന് കേരള സമൂഹത്തോട് പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് മന്ത്രി വീണാ ജോർജ്ജ് സമൂഹമാധ്യമത്തിലെഴുതിയ കുറുപ്പിൽ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവും എന്ന മട്ടില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ സംബന്ധിച്ച് നിയമസഭ ചട്ടം 50 പ്രകാരം അടിയന്തരമായി സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഇന്നത്തെ നിയമസഭയിലെ ആവശ്യം. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് ബഹു. മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ സഭ തടസ്സപ്പെടുത്തുന്നതിനുള്ള പ്രകോപനപരമായ നീക്കങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

· അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും എന്തുകൊണ്ട് പ്രതിപക്ഷം ഒളിച്ചോടി?
· എന്തുകൊണ്ട് അടിയന്തര പ്രമേയ ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു?
· പ്രതിപക്ഷത്തിന് ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്?
· ഈ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം ഭയപ്പെടുന്നത് എന്ത്കൊണ്ട്?
ഈ വിഷയത്തില്‍ സത്യം പുറത്ത് വരരുത് എന്ന് പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും നിര്‍ബന്ധമുണ്ട് എന്നത് വ്യക്തം.
അത് എന്തുകൊണ്ട്?

Related Posts

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്
  • January 3, 2025

ബോളിവുഡ് ഇൻഡസ്ട്രിയോട് തനിക്ക് ഇപ്പോൾ വെറുപ്പാണെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്കിപ്പോൾ ഇവിടെ…

Continue reading
‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ
  • January 3, 2025

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം കൊറിയയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

‘ബോളിവുഡിനോട് വെറുപ്പ്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ ചിന്തിക്കുക പോലുമില്ല, ദക്ഷിണേന്ത്യയിലേക്ക് താമസം മാറുന്നു’: അനുരാഗ് കശ്യപ്

‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

‘ബാഹുബലി’ക്ക് ശേഷം മാർക്കോ കൊറിയയിലേക്ക്, സ്വപ്‌ന നേട്ടമെന്ന് ഉണ്ണി മുകുന്ദൻ

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി