ബോബി ചെമ്മണ്ണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതി; നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ, നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പൊലീസിന്റെ പരിഗണനയിലാണ്.

അതേസമയം നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ച വരെ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യ ഹർജി പരിഗണിക്കണം എന്ന ബോബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ജയിൽവാസം നീളുന്നത്. ഇടക്കാല ജാമ്യത്തിനായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ ശ്രമം നടത്തിയെങ്കിലും എല്ലാ പൗരന്മാർക്കും ഉള്ള അവകാശം മാത്രമാണ് ബോബിക്കും ഉള്ളതെന്നും അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹൈക്കോടതി നിലപാടെടുത്തു.

പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകിയെങ്കിലും മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഹണി റോസിനെതിരെ അശ്ലീല പരാമർശം നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. ഇൻസ്റ്റഗ്രാം പോസ്റ്റ് അടിയിൽ മോശം കമന്റ് ഇട്ടവർക്കെതിരെ നൽകിയ പരാതിയിലും അന്വേഷണം ഊർജിതമാണ്. ഫേസ്ബുക്കിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ച് തുടർ അറസ്റ്റുകളും ഉണ്ടാകും.

Related Posts

‘ഗംഭീർ കാപട്യക്കാരൻ, ക്രെഡിറ്റ് തട്ടിയെടുക്കുന്നവൻ’; രൂക്ഷ വിമർശനവുമായി മനോജ് തിവാരി
  • January 11, 2025

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ ടീമിന്റെ ബോളിങ് കോച്ചായി മോർണി മോർക്കൽ, അസിസ്റ്റന്റ് കോച്ചായി അഭിഷേക് നായർ എന്നിവരെ നിയമിച്ചതിനെതിരെയും തിവാരി രംഗത്തെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും…

Continue reading
‘ഭ​ക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി നൊവാക് ജോക്കോവിച്ച്
  • January 11, 2025

വിവാദ വെളിപ്പെടുത്തലുമായി മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയൻ‌ ഓപ്പണിൽ‌ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവമാണ് താരം വെളിപ്പെടുത്തിയത്. 2022 ൽ നടന്ന സംഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മെൽബണിൽ വെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നൊവാക് ജോക്കോവിച്ച് പറയുന്നത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഗംഭീർ കാപട്യക്കാരൻ, ക്രെഡിറ്റ് തട്ടിയെടുക്കുന്നവൻ’; രൂക്ഷ വിമർശനവുമായി മനോജ് തിവാരി

‘ഗംഭീർ കാപട്യക്കാരൻ, ക്രെഡിറ്റ് തട്ടിയെടുക്കുന്നവൻ’; രൂക്ഷ വിമർശനവുമായി മനോജ് തിവാരി

‘ഭ​ക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി നൊവാക് ജോക്കോവിച്ച്

‘ഭ​ക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി നൊവാക് ജോക്കോവിച്ച്

60 ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 18-കാരി

60 ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 18-കാരി

ബോബി ചെമ്മണ്ണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതി; നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

ബോബി ചെമ്മണ്ണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതി; നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

അമ്മു സജീവന്റെ മരണം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

അമ്മു സജീവന്റെ മരണം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ