
പാകിസ്താനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ന് 20 ദിവസം മാത്രം ബാക്കി നില്‍ക്കെ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി റിപ്പോര്‍ട്ട്. ജനുവരി 28 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ ആരംഭിച്ചിരുന്നു. വില്‍പ്പന തുറന്നതുമുതല്‍ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വ്യക്തമാക്കി. പാകിസ്താന്‍-ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്, പാകിസ്താന്‍-ബംഗ്ലാദേശ് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ആണ് ഞൊടിയിടയില്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്.