കരുവാരകുണ്ടിലെ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത്; യുവാവിനെതിരെ കേസ്

മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ ദൃശ്യം പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. യുവാവ് പറഞ്ഞത് കളവെന്ന് വനം വകുപ്പ്. കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതെന്ന് കണ്ടെത്തൽ. ദൃശ്യമാധ്യമങ്ങളെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച കരുവാരക്കുണ്ട് സ്വദേശി മണിക്കനാംപറമ്പിൽ ജെറിനെതിരെയാണ് പോലീസ് കേസെടുത്തത്.

യുവാവിനെതിരെ വനം വകുപ്പ് കരുവാരകുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം നേർക്കുനേർ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചിരുന്നത്. തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തിയത്. നോർത്ത് ഡിഎഫ്ഒയോട് പ്രചരിപ്പിച്ചത് വ്യാജ വിഡിയോ ആണെന്ന് യുവാവ് സമ്മതിച്ചിരുന്നു.

സുഹൃത്തിന്റെ കൂടെ ജീപ്പിൽ മലയിലേക്ക് പോകുമ്പോൾ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്ന് കടുവയെ കണ്ടെന്നാണ് ജെറിൻ മാധ്യമങ്ങളോട് അടക്കം പറഞ്ഞിരുന്നത്.

Related Posts

തിരുവാതുക്കല്‍ ഇരട്ട കൊലപാതകം: പ്രതി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍
  • April 23, 2025

കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ മാള മേലടൂരില്‍ നിന്നാണ് അസം സ്വദേശിയായ അമിത് ഒറാങിനെ പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. വിജയകുമാറിന്റെ ഫോണ്‍ അടക്കം പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. രാത്രി ഇയാളുടെ…

Continue reading
‘ഈ രാജ്യം ഭയത്താല്‍ നിശബ്‍ദമാക്കപ്പെടില്ല, ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും, കൂടുതല്‍ ശക്തിയോടെ ഉയിർത്തെഴുന്നേല്‍ക്കും’; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍
  • April 23, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. മനുഷ്യത്വത്തിന് നേര്‍ക്കുള്ള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിന്‍റെ ഹിംസയാണ് നടന്നതെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ക്രൂരത മറക്കില്ല. നീതി നിങ്ങളെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാക് പൗരന്മാർ 72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് നിർദേശം; വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും

പാക് പൗരന്മാർ 72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് നിർദേശം; വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും

പാക് താരം ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ

പാക് താരം ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ

ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍

ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍

പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും

പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും