വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി

സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ് യുവാവ്. അതിനാൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി  ട്രീറ്റ്മെന്റിലൂടെ കുട്ടിക്ക് ജന്മം നൽകാൻ ഭർത്താവിന്‍റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി:ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ അനൂകൂല ഉത്തരവിട്ട് ഹൈക്കോടതി. ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള യുവതിയാണ് ഹർജി നൽകിയത്. 2021 ലെ കേന്ദ്ര നിയമപ്രകാരം  ദമ്പതികളുടെ അനുമതി പ്രായോഗികമല്ലാത്തതിനാലാണ് യുവതി കോടതി ഇടപെടൽ തേടിയത്.

കഴിഞ്ഞ വർഷമാണ് ദമ്പതികൾ വിവാഹിതരായത്. ഇവർക്ക് കുട്ടികളായിരുന്നില്ല. എറണാകുളം സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് ബൈക്കിൽ യാത്ര ചെയ്യവേ എതിരെ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അന്ന് മുതൽ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ് യുവാവ്. അതിനാൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി  ട്രീറ്റ്മെന്റിലൂടെ കുട്ടിക്ക് ജന്മം നൽകാൻ ഭർത്താവിന്‍റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

2021ൽ നിലവിൽ വന്ന എ.ആർ.ടി നിയമ പ്രകാരം ബീജമെടുക്കാൻ  ഭാര്യയുടെയും ഭർത്താവിന്‍റെയും അനുമതി വേണം.എന്നാൽ ഭർത്താവിന്റെ അനുമതി വാങ്ങുക സാധ്യമല്ല എന്നതിനാലാണ് യുവതിയും ഭർത്താവിന്‍റെ അമ്മയും ചേർന്ന്  ഹൈകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വി ജി അരുൺ ആശുപത്രി അധികൃതർക്ക് ബീജമെടുത്ത് സൂക്ഷിക്കാൻ നിർദേശം നൽകി.വിഷയത്തിലുള്ള എല്ലാ തുടർനടപടികളും കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാകണമെന്നും സിംഗിൽ ബെഞ്ച് വ്യക്തമാക്കി. ഹർജി സെപ്റ്റംബർ 9ന് വീണ്ടും പരിഗണിക്കും.

  • Related Posts

    കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണോ?; വിമര്‍ശനവുമായി ഹൈക്കോടതി
    • November 20, 2024

    കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണായെന്ന് കോടതി ചോദിച്ചു.എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്താൻ കോടതി…

    Continue reading
    സ്വന്തമായി പിൻകോഡുള്ള ശബരിമല അയ്യപ്പൻ, അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്
    • November 20, 2024

    മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന്…

    Continue reading

    You Missed

    കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

    കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

    സ്വന്തമായി പിൻകോഡുള്ള ശബരിമല അയ്യപ്പൻ, അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

    സ്വന്തമായി പിൻകോഡുള്ള ശബരിമല അയ്യപ്പൻ, അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

    ‘കണ്‍പീലിയും പുരികവും നരയ്ക്കാന്‍ തുടങ്ങി, അപൂര്‍വ്വ രോഗാവസ്ഥ വെളിപ്പെടുത്തി ആൻഡ്രിയ

    ‘കണ്‍പീലിയും പുരികവും നരയ്ക്കാന്‍ തുടങ്ങി, അപൂര്‍വ്വ രോഗാവസ്ഥ വെളിപ്പെടുത്തി ആൻഡ്രിയ

    കങ്കുവ തീയറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യ സൂര്യയും ശിവയും

    കങ്കുവ തീയറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യ സൂര്യയും ശിവയും

    തലസ്ഥാനമടക്കം 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

    തലസ്ഥാനമടക്കം 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

    മെസിപ്പട കേരളത്തിലേക്ക്; അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം എത്തും

    മെസിപ്പട കേരളത്തിലേക്ക്; അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം എത്തും