ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താന ,സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിനു ലഭ്യമായിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴിയുണ്ട്. താരങ്ങളുമായി ലഹരി ഉപയോഗത്തിന് പുറമേ സെക്സ് റാക്കറ്റ് ബന്ധവുമുണ്ടെന്നാണ് മൊഴി.

തസ്ലീമ സുൽത്താനയ്ക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകും. ലഹരി കേസ് കൂടാതെ സെക്സ് റാക്കറ്റുമായി സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറും. രണ്ടുകോടി വില വരുന്ന അത്യുഗ്ര ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമ സുൽത്താനയിൽ നിന്ന് എക്സൈസ് പിടികൂടിയത്.

ആലപ്പുഴയിൽ വൻ ലഹരിവേട്ടയാണ് നടന്നത്. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടുകയിരുന്നു. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം.

തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിപട്ടികയിൽ ഉള്ളവരാണ് ഇവർ.

Related Posts

കെഎസ്ആർടിസി ബസിന് മുൻപിൽ വട്ടം വച്ച്, ഡ്രൈവറെ ഹെൽമറ്റിന് അടിച്ച് ബൈക്ക് യാത്രികൻ
  • April 7, 2025

കെഎസ്ആർടിസി ഡ്രൈവറെ ഹെൽമറ്റിന് അടിച്ച് ബൈക്ക് യാത്രികൻ. ഡ്രൈവർ അജിത്തിന്റെ കൈക്ക് പരുക്കേറ്റു. ആലപ്പുഴ മങ്കൊമ്പിൽ ഇന്ന് വൈകിട്ട് മൂന്നരക്കാണ് സംഭവം. ചേർത്തല- എരുമേലി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിനു മുൻപിൽ ബൈക്ക് വട്ടം വച്ചാണ് മർദ്ധിച്ചത്. പരാതിയിൽ പുളിങ്കുന്ന് പൊലീസ്…

Continue reading
പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ
  • April 7, 2025

പാലക്കാട് കഞ്ചിക്കോട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ. പാലക്കാട് കസബ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങൾ എം‍വിഡിയും പൊലീസും ശേഖരിച്ചിരുന്നു. മറ്റൊരു യുവാവിന്റെ വാഹ​നമായിരുന്നു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെഎസ്ആർടിസി ബസിന് മുൻപിൽ വട്ടം വച്ച്, ഡ്രൈവറെ ഹെൽമറ്റിന് അടിച്ച് ബൈക്ക് യാത്രികൻ

കെഎസ്ആർടിസി ബസിന് മുൻപിൽ വട്ടം വച്ച്, ഡ്രൈവറെ ഹെൽമറ്റിന് അടിച്ച് ബൈക്ക് യാത്രികൻ

പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

അണ്ണാ എല്ലാം ഓകെയല്ലേ, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെ പോസ്റ്റുമായി ആന്‍റണി പെരുമ്പാവൂർ

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം