കുമരകത്ത് കാർ പുഴയിൽ വീണ് അപകടം; മരിച്ചവരിൽ ഒരാള്‍ മലയാളി, ഗൂഗിള്‍ മാപ്പും ചതിച്ചിരിക്കാമെന്ന് പൊലീസ്

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു

കോട്ടയം:കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ. ഇവരുടെ മൃത്ദേഹങ്ങൾ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് വിധേയമാക്കും.

ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാരുടെ ആരോപണം.  ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത്  അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും രാത്രിയായാൽ അപകടങ്ങൾ പതിവാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

  • Related Posts

    താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ആലപ്പുഴ കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ കസ്റ്റഡിയിൽ
    • April 21, 2025

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ്‌ കേസിൽ ആരോപണ വിധേയരായ താരങ്ങളുമായി സൗഹൃദം മാത്രമെന്ന് മുഖ്യ പ്രതി തസ്ലിമ സുൽത്താന. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ്‌ ഇടപാടുകൾ ഇല്ലെന്നും തസ്ലീമ പ്രതികരിച്ചു. 24 വരെ കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായി…

    Continue reading
    ഷൈന്‍ കേസ് പൊലീസിന് വീണ്ടും നാണക്കേടാകുമോ? രാസ പരിശോധനാ ഫലം നിര്‍ണായകം
    • April 21, 2025

    കൊക്കെയ്ന്‍ കേസില്‍ കുറ്റവിമുക്തനായി ദിവസങ്ങള്‍ക്കുള്ളിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. മറ്റൊരാളെ അന്വേഷിച്ച് കൊച്ചിയിലെ ഹോട്ടലില്‍ എത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് പേടിച്ച് ഷൈന്‍ അതിസാഹസികമായി മുങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അപ്രതീക്ഷിതമായി…

    Continue reading

    You Missed

    താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ആലപ്പുഴ കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ കസ്റ്റഡിയിൽ

    താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ആലപ്പുഴ കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ കസ്റ്റഡിയിൽ

    ഷൈന്‍ കേസ് പൊലീസിന് വീണ്ടും നാണക്കേടാകുമോ? രാസ പരിശോധനാ ഫലം നിര്‍ണായകം

    ഷൈന്‍ കേസ് പൊലീസിന് വീണ്ടും നാണക്കേടാകുമോ? രാസ പരിശോധനാ ഫലം നിര്‍ണായകം

    പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ സംഘത്തിൽ രണ്ട് മലയാളികളും

    പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പൽ സംഘത്തിൽ രണ്ട് മലയാളികളും

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര