വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ്-ന്യു ഇയര്‍ ഫെയര്‍ ഇന്നുമുതൽ

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ ഇന്നു മുതൽ തുടങ്ങും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍. മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് ന്യു ഇയര്‍ ഫെയറായി പ്രവര്‍ത്തിക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്‍പന നടത്തും. ഈമാസം 30 വരെയാണ് ഫെയറുകൾ നടക്കുക.

രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ പ്രവർത്തിക്കുക. സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 150ലധികം ഉൽപന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുമുള്ളത്.

ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിലും നടത്തും. സബ്സിഡിയിതര ഉൽപന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.

Related Posts

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്
  • December 30, 2024

ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ച് നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. മൂന്ന് അഭ്യർത്ഥനകളാണ് നടൻ നടത്തിയത്. ​ഗവർണറുടെ ഔദ്യോ​ഗിക വസതിയിൽ എത്തിയ നടനൊപ്പം ടിവികെ ട്രഷറർ വെങ്കിട്ടരാമനുമുണ്ടായിരുന്നു. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം,…

Continue reading
മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ
  • December 30, 2024

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ബസിന്റെ ഔപചാരിക ഉദ്‌ഘാടനം നാളെ (31) വൈകീട്ട് 5 ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവ്വഹിക്കും.യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ