മത്സരം തുടങ്ങി പതിനേഴാം മിനിറ്റില്‍ തന്നെ മുന്നേറ്റനിരയിലെ അമാഡോ ഡയല്ലോ ട്രോറെയുടെ പാസ് സ്വീകരിച്ച് ബോക്സിന് വെളിയില്‍ നിന്ന് നിലംപറ്റെ സുന്ദരമായ ഷോട്ടിലൂടെ ആദ്യഗോള്‍. 38-ാം മിനിറ്റില്‍ ലെസ്റ്റര്‍ സിറ്റി പ്രതിരോധനിരക്കാരന്‍ വിക്ടര്‍ ക്രിസ്റ്റ്യന്‍സിനെ കൊണ്ട് സെല്‍ഫ് ഗോളടിപ്പിച്ച മുന്നേറ്റം. 82-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അര്ജന്റീനക്കാരന് അലജാന്ദ്രോ ഗര്‍നാച്ചോയുടെ ഗോളിലേക്ക് വഴിമരുന്നിട്ട അളന്നുമുറിച്ചുള്ള പാസ് ഈ മൂന്ന് നിമിഷങ്ങളും കൊണ്ട് തന്റെ 250-ാമത്തെ മത്സരം ബ്രൂണോ ഫെര്‍ണാണ്ടസ് അവിസര്മരണീയമാക്കിയപ്പോള് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെ തുരത്തി. താല്‍ക്കാലിക പരിശീലക സ്ഥാനത്ത് തുടരുന്ന റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയുടെ അവസാന മത്സരം കൂടിയായിരുന്നു ഞായറാഴ്ച്ച ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്നത്. നാല് മാച്ചുകളില്‍ മൂന്ന് വിജയവും ഒരു സമനിലയുമായി താല്‍ക്കാലിക കോച്ചിന്റെ ചുമതല നിസ്റ്റല്‍ റൂയിയും ഗംഭീരമാക്കി. പോര്‍ച്ചുഗീസ് ക്ലബ് ആയ സ്പോര്‍ട്ടിങ് ലിസ്ബണിന്റെ പരിശീലകനായിരുന്ന റൂബന്‍ അമോറിം അടുത്ത മത്സരത്തോടെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ സ്ഥിരം പരിശീലകന്റെ സ്ഥാനത്തെത്തും.
മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.…