ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക സമിതിയിൽ 501 അംഗങ്ങളാണുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റ്. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ചീഫ് കോഡിനേറ്ററായും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ കോർഡിനേറ്ററായുമുള്ള സംഘാടകസമിതിക്കാണ് രൂപം കൊടുത്തത്.
ഫെസ്റ്റിവൽ ക്യൂറേറ്ററായി ഗോൾഡ സെല്ലത്തെ ചുമതലപ്പെടുത്തി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയിയാണ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗം സാംസ്കാരിക മുഖ്യമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേളയിൽ 4 വനിതാ സംവിധായകരുടെയും എട്ട് നവാഗത സംവിധായകരുടെയും ചിത്രങ്ങളുള്ളത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
29 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ 20 മുതൽ ആരംഭിക്കും. വിദ്യാർഥികൾക്ക് ജിഎസ്‌ടി ഉൾപ്പെടെ 590രൂപയും പൊതുവിഭാഗത്തിന് ജിഎസ്‌ടി ഉൾപ്പെടെ 1180 രൂപയുമാണ്. 15 തിയേറ്ററുകളിലാണ് ഇത്തവണയും പ്രദർശനം. ഭിന്നശേഷിക്കാർക്ക് തിയേറ്ററിൽ പ്രവേശിക്കുന്നതിനായി റാമ്പ്, വീൽചെയർ സൗകര്യം ഒരുക്കും.