രാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ടെന്ന് നടൻ വിജയ് സേതുപതി ട്വന്റിഫോറിനോട്. അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തോന്നാത്തവിധം സിനിമകൾ ചെയ്യണം. മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും അഭിനയിക്കുമെന്നും വിജയ് സേതുപതി ട്വന്റിഫോറിനോട് പറഞ്ഞു.
രാഷ്ട്രീയത്തെ പറ്റി സംസാരിക്കാറുണ്ട്. എല്ലാവരെയും പോലെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ബോധവാനാണ്. കഥാപാത്രങ്ങൾ ഉൾകൊള്ളാൻ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മനസിലേക്ക് കൊണ്ടുവരാറുണ്ട്. സിനിമകൾ വളരെ സൂക്ഷിച്ചു ചെയ്യണം. ചില സിനിമകൾ നടന്ന സംഭവത്തെ അടിസ്ഥാനം ആക്കിയുള്ളതാണ്. അപ്പോൾ വയലൻസ് കടന്നുകൂടുമെന്നും അത് സിനിമ ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിടുതലൈ 2 റൊമാന്റിക്ക് വിപ്ലവ സിനിമ ആയിരിക്കും. മാസും ക്ലാസും പ്രതീക്ഷിക്കാം. മഞ്ജു വാര്യർ കഥാപാത്രങ്ങളോട് ഇഴുകിചേരുന്ന ആളാണ്. ഓരോ സീനും പെർഫെക്ട് ആയി ചെയ്യും.മലയാളികളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.