‘ഏത് വിഐപിയായാലും ഞങ്ങളുടെ വഴി തടയരുത്’; നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് കയര്‍ത്ത വീട്ടമ്മ സോഷ്യല്‍ മീഡിയയ്ക്ക് ഹീറോ

പാര്‍ട്ടി സമ്മേളനമായാലും സിനിമാ നടന്റെ വണ്ടിയായാലും അംബാനിയുടെ ഷോപ്പിങ് ആയാലും വഴിയില്‍ തടസമുണ്ടാക്കിയാല്‍ സാധാരണക്കാര്‍ പ്രതികരിക്കും. കഴിഞ്ഞ കുറച്ചുമണിക്കൂറായി ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സ്റ്റാറായ സാധാരണക്കാരിയെ ചൂണ്ടി നെറ്റിസണ്‍സിന്റെ ചര്‍ച്ച ഇങ്ങനെയാണ്. വഴി തടഞ്ഞ വിഐപിയുടെ കാറിനടുത്തേക്ക് ഒരു സാധാരണക്കാരി പാഞ്ഞെത്തുകയും വിഐപിയുടെ ബോഡി ഗാര്‍ഡുമാരില്‍ ഒരാളോട് തര്‍ക്കിക്കുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. റോഡില്‍ ബ്ലോക്കുണ്ടായിരുന്ന കാര്‍ ആരുടേതെന്നോ? ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ. (Bengaluru woman’s argument with Nita Ambani’s bodyguard over road)

കുറച്ച് സാരി ഷോപ്പിംഗിനായാണ് നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്‍ഗാഡിയിലെത്തിയത്. റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടറായ നിത ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതോടെ കടയില്‍ നിന്നുള്ള ജീവനക്കാരും നാട്ടുകാരും ഉള്‍പ്പെടുന്ന ഒരു ചെറിയ ജനക്കൂട്ടം ചുറ്റുംകൂടി. കൈകൂപ്പി തൊഴുത് സ്‌നേഹം പ്രകടിപ്പിച്ച് നിത പുറത്തേക്ക് ഇറങ്ങുന്ന നേരത്തൊക്കെയും അവരുടെ ബുള്ളറ്റ് പ്രൂഫ് മേഴ്‌സിഡസ് കാര്‍ ബ്ലോക്കുണ്ടാക്കുകയായിരുന്നു.

ഈ സംഭവങ്ങളൊക്കെ നടക്കുമ്പോഴാണ് വഴി തടസപ്പെട്ടതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ഒരു സ്ത്രീ കാറിനടുത്തേക്ക് വരികയും നിതയുടെ ബോഡി ഗാര്‍ഡുമാരോട് കയര്‍ക്കുകയും ചെയ്തത്. ഇത് കൃത്യമായി വിഡിയോയില്‍ പതിഞ്ഞു. അംബാനിയായാലും ഭാര്യയായാലും ആരായാലും വഴി തടഞ്ഞാല്‍ ഞങ്ങള്‍ സാധാരണക്കാര്‍ പ്രതിഷേധിക്കുമെന്ന് ഈ വിഡിയോ അടിവരയിടുന്നതായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇവരൊരു ഒന്നൊന്നര ഹീറോയാണെന്ന് വിഡിയോയ്ക്ക് അടിയില്‍ നിരവധി കമന്റുകളുമുണ്ട്.

Related Posts

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
  • December 20, 2024

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാന്‍ കാരണം പൈലറ്റിന്റെ പിഴവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൊവാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…

Continue reading
സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍
  • December 20, 2024

കര്‍ണാടകയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി എംഎല്‍സി സിടി രവി പൊലീസ് കസ്റ്റഡിയില്‍. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തേ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ നിയമസഭയില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്

സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍

സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

‘ഏത് വിഐപിയായാലും ഞങ്ങളുടെ വഴി തടയരുത്’; നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് കയര്‍ത്ത വീട്ടമ്മ സോഷ്യല്‍ മീഡിയയ്ക്ക് ഹീറോ

‘ഏത് വിഐപിയായാലും ഞങ്ങളുടെ വഴി തടയരുത്’; നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് കയര്‍ത്ത വീട്ടമ്മ സോഷ്യല്‍ മീഡിയയ്ക്ക് ഹീറോ

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍