എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്ടാം തവണയും ഖത്തറിന്റെ അക്രം അഫീഫിന്

2023/24 സീസണിലെ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്. രണ്ടാം തവണയും എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ഇതോടെ അഫീഫ് സ്വന്തമാക്കി. സിയോളിലെ ക്യുങ് ഹീ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് പീസ് പാലസില്‍ നടന്ന എഎഫ്സി വാര്‍ഷിക അവാര്‍ഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.
ജോര്‍ദാനിലെ യസാന്‍ അല്‍ നൈമത്തിനെയും, കൊറിയന്‍ റിപ്പബ്ലിക്കിന്റെ സിയോള്‍ യംഗ്-വുവിനെയും പരാജയപ്പെടുത്തിയാണ് അക്രം അവാര്‍ഡ് നേടിയത്. 2019ലാണ് അക്രം ആദ്യ എഎഫ്സി പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയത്. (Qatar’s Akram Afif wins AFC Player of the Year award for second time)

ജപ്പാന്റെ ഹിഡെറ്റോഷി നകാറ്റ (1997, 1998), ഉസ്‌ബെക്കിസ്ഥാന്റെ സെര്‍വര്‍ ഡിജെപറോവ് (2008, 2011) എന്നിവര്‍ക്ക് ശേഷം ഒന്നിലധികം തവണ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടുന്ന പ്ലെയേറാണ് അക്രം. മോസ്റ്റ് വാല്യൂയബിള്‍ പ്ലെയര്‍, യിലി ടോപ് സ്‌കോറര്‍ എന്നീ പുരസ്‌കാരങ്ങളും അക്രം സ്വന്തമാക്കി.

അതേസമയം, എ.എഫ്.സി ഏഷ്യന്‍ കപ്പ് 2023 അപ്പ്രീസിയേഷന്‍ അവാര്‍ഡ് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും (ക്യു.എഫ്.എ) നേടി. ഏഷ്യയിലെ പ്രധാന മത്സരമായ എ.എഫ്.സി ഏഷ്യന്‍ കപ്പ് 2023 മത്സരത്തിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയതിനാണ് നേട്ടം. ക്യു.എഫ്.എ പ്രസിഡന്റ് ജാസിം റാഷിദ് അല്‍ ബുഹൈനാന്‍ ഏറ്റുവാങ്ങി. എ.എഫ്.സി പ്രസിഡന്റ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയാണ് അവാര്‍ഡ് നല്‍കിയത്.

Related Posts

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം
  • November 21, 2024

ലോക കപ്പ് യോഗ്യതമത്സരത്തില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീന പോസ്റ്റിലേക്ക് പായിക്കാനാകാത്ത തീര്‍ത്തും ദുര്‍ബലമായിപോയ പെറുവിനെതിരെ ഏക ഗോളിന്റെ വിജയവുമായി അര്‍ജന്റീന. രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍. മത്സരത്തില്‍ താരതമ്യേന അര്‍ജന്റീനക്ക് തന്നെയായിരുന്നു മേല്‍ക്കൈ…

Continue reading
‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം
  • November 21, 2024

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?