ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം

ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപിയും ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവുമായ ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിവസമാണിന്ന്. അടിച്ചമർത്തപ്പെട്ടവർക്കായി ജാതിവ്യവസ്ഥക്കും തൊടുകൂടായ്മക്കുമെതിരെ സമരം നയിച്ച അംബേദ്കറുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

രാഷ്ട്രം ജാതീയതയിൽ നിന്നും വർഗീയതയിൽ നിന്നും മോചിപ്പിക്കപ്പെടാനും വിദ്യാഭ്യാസവും വികസനവും രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാനും പരിശ്രമിച്ച ധിഷണശാലി. അയിത്തജാതിക്കാർ എന്നു മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക പുരോഗതിയായിരുന്നു അംബേദ്കറുടെ ലക്ഷ്യം.

ഇന്ത്യ മഹാരാജ്യം രൂപീകൃതമായപ്പോൾ അനുയോജ്യവുമായ ഭരണഘടന രൂപപ്പെടുത്താനുള്ള ദൗത്യം ഏൽപ്പിക്കപ്പെട്ടത് അംബേദ്കറുടെ കരങ്ങളിൽ. തന്റെ സമ്പന്നമായ വിദ്യാഭ്യാസ പശ്ചാത്തലം, അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യത്തിനും രാഷ്ട്രീയാവകാശങ്ങൾക്കുമായി പോരാടാൻ അംബേദ്കർ ഉപയോഗിച്ചു.

മിശ്രവിവാഹവും , പന്തിഭോജനവും പ്രോൽസാഹിപ്പിച്ച അംബേദ്കർ, ദലിത് അവകാശ സംരക്ഷണത്തിനായി നിരവധി ആനുകാലികങ്ങൾ ആരംഭിച്ചു. പൊതുകുളത്തിൽ നിന്നും ദളിതർക്ക് കുടി വെള്ളം ശേഖരിക്കുന്നതിനുവേണ്ടി നടത്തിയ മഹദ്സത്യഗ്രഹം അംബേദ്കറുടെ ജീവിതത്തിലെ സുപ്രധാനമായ ഏടാണ്. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച അംബേദ്കറെ രാജ്യം ഭാരത് രത്ന നല്കി ആദരിച്ചിട്ടുണ്ട്. അന്പത്തിയാറു വര്ഷം മാത്രം നീണ്ട ജീവിതം കൊണ്ട് രാജ്യത്തിന് പ്രചോദനമായ ഡോ. ബി ആർ.അംബേദ്കറിന്റെ ഓർമകൾക്ക് പ്രണാമം.

Related Posts

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി
  • December 9, 2024

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടത്.തോല്‍വിയോടെ ഗോകുലം കേരളം എഫ്‌സി പോയിന്റ് പട്ടികയില്‍ എട്ടാമതായി. (First defeat of the season…

Continue reading
‘ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്, ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി
  • December 9, 2024

പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി

‘ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്, ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി

‘ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്, ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി

ശ്രീരാമനായി ബിഗ് സ്‌ക്രീനിൽ എത്താനായത് ഭാഗ്യം; രൺബീർ കപൂർ

ശ്രീരാമനായി ബിഗ് സ്‌ക്രീനിൽ എത്താനായത് ഭാഗ്യം; രൺബീർ കപൂർ

ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

കളർകോട് വാഹനാപകടം; ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്

കളർകോട് വാഹനാപകടം; ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ; 4 ദിവസം കൊണ്ട് നേടിയത് 1000 കോടി

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ; 4 ദിവസം കൊണ്ട് നേടിയത് 1000 കോടി