ആസിഫ് അലി നായകനായി നേടിയത് എത്ര എന്ന കണക്കുകള്‍.
അടുത്ത കാലത്ത് എത്തിയ മലയാള ചിത്രങ്ങളില്‍ കിഷ്‍കിന്ധാ കാണ്ഡം അത്ഭുതപ്പെടുത്തുന്ന വിജയമായിരിക്കുകയാണ്. ആസിഫ് അലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും ആസിഫ് അലി ചിത്രത്തിന് ആകര്‍ഷിക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം. എന്തായാലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ടിലും ശരിവയ്‍ക്കുന്നു. ആസിഫ് അലി സോളോ നായകനായ ചിത്രം ഇത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2018 ആഗോളതലതലത്തില്‍ 177 കോടി നേടിയിട്ടുണ്ടെങ്കിലും മറ്റ് യുവ നടൻമാരും കഥാപാത്രങ്ങളായി നിര്‍ണായകമായിരുന്നു. ഇനി കിഷ്‍കിന്ധാ കാണ്ഡം 75 കോടി എന്ന മാര്‍ക്കിലേക്കാണ് ലക്ഷ്യം വയ്‍ക്കുന്നത്.
കിഷ്‍കിന്ധാ കാണ്ഡം വിദേശത്ത് 19.4 കോടി രൂപയോളം നേടിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അതില്‍ നിന്ന് ആസിഫ് അലി ചിത്രത്തിന്റെ നേട്ടം വലിയ തുകയിലേക്ക് എത്തിയത്. അതിനാല്‍ കിഷ്‍കിന്ധാ കാണ്ഡം മലയാള സിനിമയില്‍ വേറിട്ടതാകുന്നു.
ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.