പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യത, ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടത്; മുഖ്യമന്ത്രി

പ്രശ്നങ്ങളുടെ പരിഹാരം ജനങ്ങളുടെ അവകാശമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിൻറെ ബാധ്യതയാണ് സർക്കാർ എന്നും ജനങ്ങൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്കെന്തോ അവകാശമുണ്ടെന്ന് കരുതുന്ന ചിലരുണ്ട് ഇതൊന്നും നാട് അംഗീകരിക്കില്ല സർക്കാരും അംഗീകരിക്കില്ല ഇതിലെല്ലാം സർക്കാർ കർക്കശ നടപടി സ്വീകരിക്കും
ഭരണത്തിന്റെ സ്വാദ് അതിൻറെ ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് ആകെ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

“സാധാരണ ജനങ്ങൾക്ക് സർക്കാർ സേവനം ലഭ്യമാകണം. എട്ടര വർഷത്തെ ഭരണത്തിൽ ഇക്കാര്യത്തിൽ നല്ല പുരോഗതിയുണ്ട്. ഒരു പ്രശ്നം സർക്കാരിന് മുന്നിൽ ഉന്നയിച്ചാൽ അയാൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു നിലനിന്നത് ഇതിനൊക്കെ മാറ്റം വരണമെന്നാണ് സർക്കാർ ആഗ്രഹിച്ചത്. നേരത്തെ പ്രശ്നപരിഹാരത്തിന് നിരന്തരം ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നിരുന്നു
ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഭവ്യതയോടെ ചെന്ന് നിൽക്കേണ്ട ഗതികേട് ഉണ്ടായിരുന്നു അത് മാറ്റാനാണ് സർക്കാർ ഊന്നൽ നൽകിയത്.

പ്രശ്നങ്ങളുടെ പരിഹാരം ജനങ്ങളുടെ അവകാശമാണ്, പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിൻറെ ബാധ്യതയും. അധികാര സ്ഥാനങ്ങളിൽ ഉള്ളവർ ജനങ്ങളുടെ ദാസന്മാർ ആണ് പക്ഷേ അതായിരുന്നില്ല ജനങ്ങളുടെ അനുഭവം യഥാർത്ഥ സ്പിരിറ്റ് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്.ഇത് മനസിലാക്കി വേണം സർക്കാർ ഓഫീസുകളിൽ അധികാര സ്ഥാനത്ത് ഇരിക്കുന്നവർ പ്രവർത്തിക്കാൻ.
സർക്കാർ നടപടികൾ ജനങ്ങളിൽ എത്തുന്ന തരത്തിൽ പ്രചരണം നടക്കേണ്ടതുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ അത് പലപ്പോഴും നടക്കുന്നില്ല. നല്ല പ്രചാരണം നടന്നാൽ നടപ്പാക്കുന്ന സർക്കാരിന് ഗുണം ചെയ്യുമോ എന്ന ചിലരുടെ ആശങ്കയാണ് അതിന് കാരണം. നെഗറ്റീവ് ആയ കാര്യങ്ങൾക്ക് നല്ല പ്രചരണം നടക്കുന്നുണ്ട്
അത് നമ്മുടെ നാട്ടിലെ ഒരു പ്രത്യേകതയാണ്” മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വലിയ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നത് വസ്തുതയാണ്. ഇനിയും പ്രശ്നങ്ങൾ പരിഹരിക്കാൻ ബാക്കി ഉണ്ട്. അത് പരിഹരിക്കാനാണ് മുൻ‌തൂക്കം നല്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി
  • December 9, 2024

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടത്.തോല്‍വിയോടെ ഗോകുലം കേരളം എഫ്‌സി പോയിന്റ് പട്ടികയില്‍ എട്ടാമതായി. (First defeat of the season…

Continue reading
‘ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്, ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി
  • December 9, 2024

പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി

‘ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്, ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി

‘ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്, ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി

ശ്രീരാമനായി ബിഗ് സ്‌ക്രീനിൽ എത്താനായത് ഭാഗ്യം; രൺബീർ കപൂർ

ശ്രീരാമനായി ബിഗ് സ്‌ക്രീനിൽ എത്താനായത് ഭാഗ്യം; രൺബീർ കപൂർ

ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

കളർകോട് വാഹനാപകടം; ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്

കളർകോട് വാഹനാപകടം; ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ; 4 ദിവസം കൊണ്ട് നേടിയത് 1000 കോടി

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ; 4 ദിവസം കൊണ്ട് നേടിയത് 1000 കോടി