കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധന; ലക്ഷ്യമിടുന്നത് സ്ത്രീകളെ; നഷ്ടമായത് 635 കോടി രൂപ


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഐടി വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള അഭ്യസ്തവിദ്യരായവർ പോലും കേരളത്തിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ ഏറെയും. സ്ത്രീകളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

കേരളത്തിൽ നിന്ന് 2022ൽ 9619 കേസുകളാണ് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2023-ൽ 23,748 കേസുകളായി ഉയർന്നു. ഈ വർഷം പകുതിയോടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 31,019 ആയി ഉയർന്നു. ഓൺലൈൻ തട്ടിപ്പുകളിലൂടെ മാത്രം 635 കോടി രൂപയാണ് ഈ വർഷം സംസ്ഥാനത്ത് നഷ്ടമായത്. ഇതിൽ തിരിച്ച് പിടിക്കാനായത് 88 കോടി രൂപ മാത്രം.

സ്ത്രീകളെയാണ് കേരളത്തിൽ പൊതുവേ സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേനെ 211 തട്ടിപ്പുകളും 1002 സൈബർ തൊഴിൽ തട്ടിപ്പുകളും കേരളത്തിലുണ്ടായി. സൈബർ തട്ടിപ്പിന് ഉപയോഗിച്ച 12,658 മൊബൈൽ സിം കാർഡുകൾ ഡീ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച 32,807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇക്കാലയളവിൽ 18,200 വെബ്‌സൈറ്റുകളും 537 ഓൺലൈൻ വായ്പ ആപ്പുകളും 9067 സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് നിഷ്‌ക്രിയമാക്കുകയും ചെയ്തു. 30-40 വയസിനിടയ്ക്ക് പ്രായമുള്ള 981 പേരും 20-30 വയസ്സ് പ്രായമുള്ള 637 പേരും 60 വയസ്സിനുമേൽ പ്രായമുള്ള 426 പേരും തട്ടിപ്പിനിരയായി.

വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. കൊച്ചി സൈബർ ഡോമിൽ ഒരു ക്രിപ്‌റ്റോ കറൻസി അന്വേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകൾ തടയാൻ 355 ഓഫീസർമാരുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം