പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്.

റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത്. ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു.

സത്യൻ മൊകേരിയേ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും പ്രചാരണത്തിൽ സജീവമായി. NDA സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിലെ പ്രചാരണ പരിപാടികൾ എൽഡിഎഫ് ശക്തമാക്കി.

യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ 2014-ല്‍ എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യന്‍ മൊകേരി. ഷാനവാസ് ജയിച്ചത് ഇരുപതിനായിരം വോട്ടിന്. പിവി അന്‍വര്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് പിടിച്ചില്ലായിരുന്നെങ്കില്‍ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യന്‍ മൊകേരി പിടിച്ചത്.വയനാട് സീറ്റ് കോൺഗ്രസ് കുടുംബത്തിന് ആരും തീറെഴുതി കൊടുത്തിട്ടില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.

Related Posts

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു; കരാര്‍ ലംഘിച്ചാല്‍ ഉടനടി തിരിച്ചടിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്
  • November 27, 2024

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരും. ഗസ്സയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലെബനനില്‍ നടക്കുന്ന ആക്രമണത്തിന് താത്ക്കാലിക ആശ്വാസമാണ് വെടിനിര്‍ത്തല്‍…

Continue reading
മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം അധിക വോട്ടുകള്‍? റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; അത് പോസ്റ്റല്‍ വോട്ടെന്ന് വാദം
  • November 27, 2024

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ അന്തരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത കുറിപ്പിറക്കി. പോള്‍ ചെയ്യപ്പെട്ട വോട്ടുകളെക്കാള്‍ 5 ലക്ഷം വോട്ടുകള്‍ അധികമായി എണ്ണിയെന്നാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു; കരാര്‍ ലംഘിച്ചാല്‍ ഉടനടി തിരിച്ചടിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു; കരാര്‍ ലംഘിച്ചാല്‍ ഉടനടി തിരിച്ചടിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം അധിക വോട്ടുകള്‍? റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; അത് പോസ്റ്റല്‍ വോട്ടെന്ന് വാദം

മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം അധിക വോട്ടുകള്‍? റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; അത് പോസ്റ്റല്‍ വോട്ടെന്ന് വാദം

തൃശൂർ നാട്ടിക അപകടം; ‘ലോറി ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി’; നിർണായക വെളിപ്പെടുത്തൽ

തൃശൂർ നാട്ടിക അപകടം; ‘ലോറി ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി’; നിർണായക വെളിപ്പെടുത്തൽ

‘മീന്‍കറിയില്‍ പുളിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു’; പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ കേസ്

‘മീന്‍കറിയില്‍ പുളിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു’; പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ കേസ്

ഭിന്നശേഷിക്കാർക്ക് കരുതൽ; ‘സമർഥ് ബൈ ഹ്യുണ്ടായ്’ ആദ്യ വാർഷികം ആഘോഷിച്ചു

ഭിന്നശേഷിക്കാർക്ക് കരുതൽ; ‘സമർഥ് ബൈ ഹ്യുണ്ടായ്’ ആദ്യ വാർഷികം ആഘോഷിച്ചു

ട്വന്റി ട്വന്റിയില്‍ ഏഴ് റണ്ണിന് ഓള്‍ ഔട്ടായി ഐവറി കോസ്റ്റ്; ടോപ്പ് സ്‌കോറര്‍ എടുത്തത് നാല് റണ്‍സ്

ട്വന്റി ട്വന്റിയില്‍ ഏഴ് റണ്ണിന് ഓള്‍ ഔട്ടായി ഐവറി കോസ്റ്റ്; ടോപ്പ് സ്‌കോറര്‍ എടുത്തത് നാല് റണ്‍സ്