ഓഫര്‍ 1.92 ലക്ഷം കോടി; എന്നിട്ടും ഗൂഗിളിനോട് നോ പറഞ്ഞ് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ്

വിസ്സിനെ റെക്കോര്‍ഡ് തുകയ്ക്ക് ഗൂഗിള്‍ ഏറ്റെടുക്കും എന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു

ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബറ്റില്‍ ലയിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ വിസ്സ് പിന്‍മാറി. 23 ബില്യണ്‍ ഡോളറിന് (1.92 ലക്ഷം കോടി) വിസ്സിനെ വാങ്ങാനാണ് ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ലയന ചര്‍ച്ചകള്‍ക്ക് അന്ത്യമായതോടെ ഗൂഗിളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കാണ് അവസാനമായത് എന്നും രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിസ്സിനെ റെക്കോര്‍ഡ് തുകയ്ക്ക് ഗൂഗിള്‍ ഏറ്റെടുക്കും എന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. എന്നാല്‍ ആല്‍ഫബറ്റില്‍ ലയിക്കുന്നതിന് പകരം ഒരു ബില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക വരുമാനത്തിലേക്ക് എത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് വിസ്സ് സിഇഒ അസ്സാഫ് റാപ്പപോര്‍ട്ട് പുറത്തിറക്കിയ വിസ്സ് മെമോയില്‍ പറയുന്നു. എന്നാല്‍ ആല്‍ഫബറ്റിന്‍റെയോ ഗൂഗിളിന്‍റെയോ പേര് അദേഹം മെമോയില്‍ എടുത്തുപറഞ്ഞില്ല. ‘ഏറ്റെടുക്കല്‍ ചര്‍ച്ചകളുടെ കഴിഞ്ഞ ആഴ്‌ച ദുര്‍ഘടമായിരുന്നു. വലിയ ഓഫറുകള്‍ ആല്‍ഫബെറ്റിന്‍റെ പക്കല്‍ നിന്ന് ലഭിച്ചെങ്കിലും സ്വന്തം വഴിയിലൂടെ തുടര്‍ന്നും പോകാനാണ് ഇപ്പോഴത്തെ തീരുമാനം. അത്രയും വലിയ വമ്പന്‍ വാഗ്ദാനത്തോട് നോ പറയുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ സംഘത്തിന്‍റെ തീരുമാനത്തില്‍ ആത്മവിശ്വാസമുണ്ട്’ എന്നും വിസ്സ് സിഇഒ വ്യക്തമാക്കി. 

വിസ്സ് ചര്‍ച്ച നടത്തിയിരുന്നത് ആല്‍ഫബറ്റുമായി തന്നെയാണെന്നും സ്വതന്ത്ര കമ്പനിയായി തുടരാന്‍ വിസ്സ് മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു എന്നും ചര്‍ച്ചകളെ കുറിച്ച് അറിയാവുന്ന വൃത്തങ്ങള്‍ സിഎന്‍എന്നിനോട് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും വലിയ സൈബര്‍ സെക്യൂരിറ്റി കമ്പനികളിലൊന്നായി മാറാന്‍ വിസ്സിന് കഴിയുമെന്നാണ് മാനേജ്‌മെന്‍റ് കരുതുന്നത്. 23 ബില്യണ്‍ ഡ‍ോളറിന് വിസ്സിനെ വാങ്ങാന്‍ ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തുന്നതായി സിഎന്‍എന്‍ തന്നെയാണ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ക്ലൗഡ് അടിസ്ഥാനത്തിലുള്ള സൈബര്‍ സെക്യൂരിറ്റി ഒരുക്കുന്ന സ്ഥാപനമാണ് വിസ്സ്. 2024ല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ്സ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ്സിനെ വാങ്ങാന്‍ സന്നദ്ധരായി ഗൂഗിള്‍ രംഗപ്രവേശം ചെയ്തത്. 

  • Related Posts

    ഡിക്കാപ്രിയോയുടെയും സ്കോർസേസിയുടെയും അടുത്ത മാസ്റ്റർപീസ് അണിയറയിൽ
    • January 24, 2025

    ഒട്ടനവധി ചർച്ചകൾക്ക് കാരണമായ കില്ലേഴ്സ് ഓഫ് ദി ഫ്‌ളവർ മൂൺ എന്ന ചിത്രത്തിന് ശേഷം ഐതിഹാസിക സംവിധായകൻ മാർട്ടിൻ സ്കോർസേസിയും ഓസ്കാർ ജേതാവ് ലിയനാർഡോ ഡിക്കാപ്രിയോയും വീണ്ടും ഒന്നിക്കുന്നു. എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി…

    Continue reading
    ‘ഓൾഡ് ബോയ്’ സംവിധായകന്റെ അടുത്ത ചിത്രം വരുന്നു…
    • January 22, 2025

    ഓൾഡ് ബോയ് എന്ന കൊറിയൻ സസ്പെൻസ് ത്രില്ലർ ചിത്രത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. അതിശയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളും മനുഷ്യ ധാർമികതയെ വെല്ലുവിളിക്കുന്ന പ്രമേയവും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തി പാർക്ക് ചാൻ വുക്ക് സംവിധാനം ചെയ്ത് ചിത്രം ഹോളിവുഡിലേക്ക് വരെ റീമേക്ക്…

    Continue reading

    You Missed

    മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

    മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

    അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

    അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

    തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

    തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

    ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

    ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

    പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

    പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

    വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്

    വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്